വിഷ്‌ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തിയ 'സഭാഷ് ചന്ദ്രബോസ്' എന്ന ചിത്രത്തിനെതിരെ ഡിഗ്രെഡിങ്ങ് നടക്കുന്നതായി നടൻ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്‌ണു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്‌തത് ഓഗസ്റ്റ് 5നാണ്. എന്നാൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിനെതിരെ മോശമായ കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ വന്ന് തുടങ്ങി.
സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ഇങ്ങനെയുള്ള ഡിഗ്രെഡിങ്ങ് തുറന്നുകാണിക്കുകയാണ് വിഷ്‌ണു ഉണ്ണികൃഷ്ണൻ. ഇൻസ്റ്റാഗ്രാമിൽ തന്റെ പോസ്റ്റിന് വന്ന കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതമാണ് വിഷ്‌ണുവിന്റെ പോസ്റ്റ്. വിഷ്‌ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ.
"ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്... കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്.
ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്.
ALSO READ: കോവിഡ് കേസുകളിൽ വീണ്ടും വർധന; പൊതു സ്ഥലങ്ങളിൽ മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് നീട്ടി
സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം.."
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...