Voice Of Sathyanathan: ഒരിടവേളയ്ക്ക് ശേഷം വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ടിം​ഗ് പുനരാരംഭിച്ചു

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ഷൂട്ടിം​ഗ് പുനരാരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 12:30 PM IST
  • പഞ്ചാബി ഹൗസ്, പാണ്ടിപ്പട, China Town, തെങ്കാശിപ്പട്ടണം, Ring master എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
  • ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു.
  • ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
Voice Of Sathyanathan: ഒരിടവേളയ്ക്ക് ശേഷം വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ടിം​ഗ് പുനരാരംഭിച്ചു

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്റെ (Voice of Sathyanathan). പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് ഏറ്റവും വലിയ കാരണം റാഫി-ദിലീപ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിം​ഗ് വീണ്ടും പുനരാരംഭിച്ചു. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ഷൂട്ടിം​ഗ് പുനരാരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഒരിടവേളയ്ക്ക് ശേഷം വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ട് ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു', എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്. 

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, China Town, തെങ്കാശിപ്പട്ടണം, Ring master എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. 

Also Read: Voice of Sathyanathan: ദിലീപ് - റാഫി ചിത്രം 'വോയ്സ് ഓഫ് സത്യനാഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ പിന്നീട് പലകാരണങ്ങൾ കൊണ്ട് ചിത്രീകരണം നിർത്തിവെയ്ക്കേണ്ടി വന്നു. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. 

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, കലാ സംവിധാനം - എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പൊടുത്താസ്, മേക്കപ്പ് - റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് - സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ - മുബീൻ എം റാഫി, സ്റ്റിൽസ് - ഷാലു പേയാട്, പി.ആർ.ഒ -  മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് , ഡിസൈൻ - ടെൻ പോയിന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News