കേരളത്തിലും മറുനാടുകളിലും തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഗാനം 'ജിമിക്കി കമ്മല്‍' പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. മോഹന്‍ലാലിന്റെ നൃത്തച്ചുവടുകളോടെ പുറത്തിറങ്ങിയ ലാലേട്ടന് വെര്ഷന് ജിമിക്കി കമ്മലിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ മറ്റൊരു ജിമിക്കി കമ്മല്‍ വീഡിയോ വൈറലാകുന്നു. റഷ്യന്‍ സുന്ദരികളാണ് ഇത്തവണ ഗാനത്തിന് ചുവടുകളുമായി എത്തുന്നത്.
പത്ത് ലക്ഷത്തിലധികം പേര് കണ്ടു കഴിഞ്ഞ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 'ട്രിബ്യൂട്ട് ടു ലാലേട്ടന് ഫ്രം റഷ്യ' എന്ന അടിക്കുറിപ്പോടെ തുടങ്ങുന്ന വീഡിയോയില്‍ മറ്റ് ജിമിക്കി കമ്മല്‍ വേര്‍ഷനുകളില്‍ നിന്ന് വ്യത്യസ്തമായി ജീന്‍സും ഷര്‍ട്ടും അണിഞ്ഞ നര്‍ത്തകര്‍ പ്രത്യക്ഷപ്പെടുന്നു. ജിമിക്കി കമ്മലണിഞ്ഞ അവരുടെ അവതരണത്തിന് കിടിലന്‍ സ്വീകരണമാണ് ഓണ്‍ലൈന്‍ ലോകം നല്‍കിയത്.
വീഡിയോ കാണാം.