കൊച്ചി: പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കാൻ പെൺകരുത്തിൻറെ കഥയുമായി "കുടുംബശ്രീ ശാരദ" ഉടൻ സീ കേരളത്തിൽ സംപ്രേക്ഷണം ആരംഭിക്കും. പരമ്പരയുടെ പ്രോമോ വീഡിയോ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
മലയാളം മിനിസ്ക്രീൻ ചരിത്രത്തിൽ ഒട്ടേറെ ഹിറ്റ് സീരിയലുകൾ സമ്മാനിച്ച ഡോ.എസ് ജനാർദ്ദനന്റെ സംവിധാനം നിർവ്വഹിക്കുന്ന സീരിയലിൽ നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. ശക്തമായ സ്ത്രീപക്ഷ കഥ പറയുന്ന കുടുംബശ്രീ ശാരദയിൽ പേര് സൂചിപ്പിക്കുന്നത് പോലെ , ശാരദ എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് കഥയും.
പ്രണയവും പകയും അതിജീവനവുമൊക്കെയായി പതിവു സീരിയൽ ശൈലികളെ പാടെ മറന്നൊരു രീതിയാണ് കഥയിൽ സ്വീകരിച്ചിരിക്കുന്നത്. ഹിറ്റ് നായിക ശ്രീലക്ഷ്മിയാണ് ശാരദ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശാരദയും അവരുടെ മൂന്ന് പെൺ മക്കളായ ശാരികയും, ശാലിനിയും, ശ്യാമയും പെണ്കരുത്തിന്റെ പര്യായമാകുമ്പോൾ ആൺ മേൽക്കോയ്മയ്ക്ക് നേരെ വിരൽ ചൂണ്ടുന്ന, "സ്ത്രീ ശാക്തീകരണം" എന്ന ആശയത്തെ പൂർണ്ണമായും പിന്തുണക്കുന്നുവെന്നു സീ കേരളം ചാനൽ വീണ്ടും ഊട്ടിയുറപ്പിക്കുന്നു.
പ്രതിസദ്ധികളിൽ തളരാതെ വെല്ലുവിളികളെ മികച്ച അവസരങ്ങളാക്കി മാറ്റി ജീവിതത്തെ തന്നെ പോരാട്ട വീര്യത്തോടെ കാണുന്ന ശാരദയും കുടുംബവും "കുടുംബശ്രീ" എന്ന ഹോട്ടൽ നടത്തിയാണ് തങ്ങളുടെ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്.
സീരിയലിലെ നായിക ശാലിനിയായി എത്തുന്നത് സീ കേരളത്തിലെ "സത്യ എന്ന പെൺകുട്ടി" യിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മെർഷീന നീനുവാണ്. ഈയിടെ അവസാനിച്ച സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ ചെമ്പരത്തിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭിൻ ആണ് നായകനായി പരമ്പരയിൽ എത്തുന്നത്. ഏപ്രിൽ 11 മുതൽ എല്ലാ ദിവസവും രാത്രി 7 -ന് സീ കേരളത്തിൽ "കുടുംബശ്രീ ശാരദ" കാണാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക