ലഗേജുകള്‍ നഷ്ടമായാല്‍ ഇനി ടെന്‍ഷന്‍ വേണ്ട!

വിമാനത്താവളത്തില്‍ എത്തുന്നവരുടെ ഏറ്റവും വലിയ ടെന്‍ഷനാണ് ലഗേജ് നഷ്ടമാകുമോയെന്നത്. എന്നാല്‍, സൗദി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ലഗേജ് നഷ്ടമായാലും പേടിക്കേണ്ടതില്ല. 

Last Updated : Aug 4, 2018, 12:51 PM IST
ലഗേജുകള്‍ നഷ്ടമായാല്‍ ഇനി ടെന്‍ഷന്‍ വേണ്ട!

റിയാദ്: വിമാനത്താവളത്തില്‍ എത്തുന്നവരുടെ ഏറ്റവും വലിയ ടെന്‍ഷനാണ് ലഗേജ് നഷ്ടമാകുമോയെന്നത്. എന്നാല്‍, സൗദി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ലഗേജ് നഷ്ടമായാലും പേടിക്കേണ്ടതില്ല. 

യാത്രക്കാരുടെ നഷ്ടപ്പെടുന്ന ബാഗേജുകള്‍ക്ക് വിമാനക്കമ്പനികള്‍ പരമാവധി 5960 റിയാല്‍ വരെ നഷ്ടപരിഹാരം നല്‍കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലിയിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ബാഗുകള്‍ നഷ്ടപ്പെട്ട യാത്രക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയിരിക്കണം എന്നതാണ് പുതിയ നിയമം.

വിമാനത്തില്‍ കയറുന്നതിനു മുമ്പ് പ്രത്യേക ഫോറം പൂരിപ്പിച്ച് ബാഗേജുകളില്‍ വില പിടിച്ച വസ്തുക്കളുണ്ടെന്ന വിവരം യാത്രക്കാര്‍ വെളിപ്പെടുത്തണം. അങ്ങനെ വെളിപ്പെടുത്തിയതിന് ശേഷം നഷ്ടപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് തുല്യമായ തുക നഷ്ടപരിഹാരമായി നല്‍കും. 

കൂടാതെ, ബാഗേജുകള്‍ എത്തുന്നതിന് കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളിലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വിമാന കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും നിയമാവലി വ്യക്തമാക്കുന്നു

Trending News