സ്പോണ്‍സര്‍ ഇല്ലാതെ ഇ വിസ: കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒമാന്‍

വരുംവര്‍ഷങ്ങളില്‍ സ്പോണ്‍സറില്ലാതെ ഇ വിസ നല്‍കുന്ന പട്ടികയില്‍ ഒമാന്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി‍. അസര്‍ബൈജാന്‍, അര്‍മീനിയ, അല്‍ബേനിയ, ഉസ്ബെകിസ്താന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്നിയ, പെറു, ബെലറൂസ്, തുര്‍ക്മെനിസ്താന്‍, മാലദ്വീപ്, ജോര്‍ജിയ, ഹോണ്ടുറസ്, സാല്‍വദോര്‍, തജികിസ്താന്‍, ഗ്വാട്ടമാല, വിയറ്റ്നാം, കിര്‍ഗിസ്താന്‍, കസാഖ്സ്താന്‍, ക്യൂബ, കോസ്റ്ററീക, ലാവോസ്, മെക്സികോ, നികരാഗ്വ തുടങ്ങി 25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Last Updated : Oct 20, 2017, 04:54 PM IST
സ്പോണ്‍സര്‍ ഇല്ലാതെ ഇ വിസ: കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒമാന്‍

മസ്കറ്റ്: വരുംവര്‍ഷങ്ങളില്‍ സ്പോണ്‍സറില്ലാതെ ഇ വിസ നല്‍കുന്ന പട്ടികയില്‍ ഒമാന്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി‍. അസര്‍ബൈജാന്‍, അര്‍മീനിയ, അല്‍ബേനിയ, ഉസ്ബെകിസ്താന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്നിയ, പെറു, ബെലറൂസ്, തുര്‍ക്മെനിസ്താന്‍, മാലദ്വീപ്, ജോര്‍ജിയ, ഹോണ്ടുറസ്, സാല്‍വദോര്‍, തജികിസ്താന്‍, ഗ്വാട്ടമാല, വിയറ്റ്നാം, കിര്‍ഗിസ്താന്‍, കസാഖ്സ്താന്‍, ക്യൂബ, കോസ്റ്ററീക, ലാവോസ്, മെക്സികോ, നികരാഗ്വ തുടങ്ങി 25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപേക്ഷിക്കുന്ന സമയത്ത് ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്പോര്‍ട്ട് ഉള്ള ടൂറിസ്റ്റുകള്‍ക്ക് ഇനി സ്പോണ്‍സറില്ലാതെയുള്ള വിസക്ക് വെബ്സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

അപേക്ഷകര്‍ ഈ പറഞ്ഞിരിക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടന്‍, ഷെങ്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വിസയുള്ളവരോ ആയിരിക്കണം. ഇരുവശങ്ങളിലേക്കുള്ള വിമാനടിക്കറ്റും ഒമാനിലെ ഹോട്ടല്‍ ബുക്കിങ്ങും അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിക്കണം. 20 റിയാലാണ് വിസക്കുള്ള ഫീസ്.
 

Trending News