Ramadan 2023: ഒമാനിലും 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Ramadan 2023: ഏപ്രിൽ 25 ന് ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കും. എന്നാൽ സൗദിയില്‍ സ്വകാര്യ മേഖലയില്‍ ഈദുല്‍ ഫിത്വര്‍ അവധി നാല് ദിവസമായിരിക്കുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം രണ്ടു ദിവസം മുൻപ് അറിയിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 09:27 PM IST
  • പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ ഒമാനിലും ഔദ്യോഗികമായി പ്രഖ്യാപിച്ചു
  • പൊതു-സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
  • ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്ളത്
Ramadan 2023: ഒമാനിലും 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ ഒമാനിലും ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ പൊതു-സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്ളത്. 

Also Read: Ramadan 2023: റമദാനിലെ പതിനേഴാം രാവിൽ മക്കയിലെത്തിയത് 10 ലക്ഷത്തിലധികം വിശ്വാസികൾ 

ശേഷം ഏപ്രിൽ 25 ന് ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കും. എന്നാൽ സൗദിയില്‍ സ്വകാര്യ മേഖലയില്‍ ഈദുല്‍ ഫിത്വര്‍ അവധി നാല് ദിവസമായിരിക്കുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം രണ്ടു ദിവസം മുൻപ് അറിയിച്ചിരുന്നു,

Also Read: Shani Shubh Drishti: വൃശ്ചിക രാശിയിൽ ശനിയുടെ പത്താം ഭാവം; നിമിഷങ്ങൾക്കുള്ളിൽ ഈ രാശിക്കാർ സമ്പന്നരാകും

 

വിശ്വാസപൂര്‍ണമായ റമദാൻ വ്രതമെടുത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിലേക്കുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍. പ്രവാസികളില്‍ ഒരു വിഭാഗം പേര്‍ പെരുന്നാളിന് നാട്ടിലേക്ക് തിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം പേര്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ തന്നെയാണ് പെരുന്നാള്‍ ആഘോഷിക്കുകയാണ്. 

കുവൈത്തിൽ അഞ്ച് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്ത്: അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി കുവൈത്തിൽ പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയാണ്  അവധി.  ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് എടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

Also Read: Surya Gochar 2023: കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം... ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ മിന്നി തിളങ്ങും! 

ഈ അവധി ദിനങ്ങൾ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ബാധകമായിരിക്കും. അവധി കഴിഞ്ഞു ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. ഇതിനിടയിൽ പ്രത്യേക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അവധി സംബന്ധിച്ച് പൊതുതാത്പര്യം മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതര്‍ തന്നെ തീരുമാനമെടുക്കുമെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News