അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ (UAE) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ആർടിപിസിആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിലേക്ക് എത്തിച്ചതിനാണ് ഇൻഡിഗോക്ക് ഒരാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്.
വിലക്ക് പിൻവലിച്ച സാഹചര്യത്തിൽ നാളെ മുതൽ യുഎഇയിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും. ഓഗസ്റ്റ് 20 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
ALSO READ: ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കി കുവൈറ്റ്
യുഎഇ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിൽ യാത്രക്കാർ യാത്രയ്ക്ക് ആറ് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് ഇൻഡിഗോ (Indigo) ആവശ്യപ്പെട്ടു. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് വിലക്ക് പിൻവലിക്കാൻ യുഎഇ അധികൃതർ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...