)
അജ്മാന്: യുഎഇയിലെ അജ്മാനില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനത്തിന് തീയിട്ട യുവാവ് പിടിയിൽ. സംഭവം നടന്നത് തിങ്കളാഴ്ചയാണ്. അജ്മാന് വ്യാവസായി ഏരിയയിലുള്ള കടയ്ക്കായിരുന്നു യുവാവ് തീകൊളുത്തിയത്. മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ഏഷ്യന്‍ വംശജനായ പ്രതി സ്ഥാപനത്തിന് തീ കൊളുത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്. കടയുടെ മിക്ക ഭാഗങ്ങളും കത്തിയമർന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന് പോലീസും സിവില്‍ ഡിഫന്‍സും അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിഷയത്തിൽ പോലീസ് ഇടപെടുകയും പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിക്ക് കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. കേസിൽ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്