UAE Rain Alert: യുഎഇയില്‍ ശക്തമായ കാറ്റും കനത്ത മഴയും; ജാഗ്രതാ മുന്നറിയിപ്പ് നൽകി അധികൃതർ

UAE Rain Updates: ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 30, 2024, 11:05 PM IST
  • യുഎഇയില്‍ കനത്ത മഴയും ശക്തമായ കാറ്റുമെന്ന് റിപ്പോർട്ട്
  • ഞായറാഴ്ച രാവിലെ യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മയുണ്ടായിരുന്നു
  • മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു
UAE Rain Alert: യുഎഇയില്‍ ശക്തമായ കാറ്റും കനത്ത മഴയും; ജാഗ്രതാ മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയില്‍ കനത്ത മഴയും ശക്തമായ കാറ്റുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച രാവിലെ യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മയുണ്ടായിരുന്നു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
 
ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഷാര്‍ജയിലെ അല്‍ ദെയ്ദ് റോഡില്‍ നേരിയ തോതില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ദേശീയ കാലാവസ്ഥ കേന്ദ്രം പല ഭാഗങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകൾ പുറപ്പെടുവിച്ചിരുന്നു. 
 
 
ഇന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയിരുന്നു. ഇതോടെ ദൂരക്കാഴ്ച കുറഞ്ഞു. മഴയെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News