റിയാദ്: റിയാദിലെ അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച ആരംഭിച്ചു. കിങ് സഉൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആരംഭിച്ച മേള സെപ്തംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെയും ലോകത്തെയും സംസ്കാരം, സാഹിത്യം, ചിന്ത എന്നീ മേഖലകളിലെ പ്രമുഖർ ഈ പുസ്തക മേളയിൽ പങ്കെടുക്കും. ‘റിയാദ് വായിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾ, മാതാപിതാക്കൾ, കുട്ടികൾ, യുവജനങ്ങൾ, വായനക്കാർ, പ്രസാധകർ എന്നിവരുടെ ശ്രദ്ധ ആകർഷിക്കാൻ പുസ്തകമേളയുടെ മുദ്രാവാക്യത്തെക്കുറിച്ച് സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി വലിയ ബോധവൽക്കരണ ക്യാമ്പയിനാണ് സംഘടിപ്പിച്ചത്.
റിയാദിലെ തെരുവുകളിലും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇതിന്റെ നിരവധി പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പുസ്തകവുമായി നിരവധി ആളുകളുടെ ചിത്രങ്ങൾ ബോർഡുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. 32 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2000 ലധികം പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
മേളയിൽ 800 പവലിയനുകളുണ്ട്. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ മഹത്തായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.
സന്ദർശകർക്ക് സവിശേഷവും വൈവിധ്യ പൂർണവുമായ അറിവും സാംസ്കാരിക അനുഭവവും നൽകുന്ന വിവിധ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിരവധി സെമിനാറുകൾ, ഡയലോഗ് സെഷനുകൾ, പ്രഭാഷണങ്ങൾ, കവിതാ സായാഹ്നങ്ങൾ, കലാ-നാടക പ്രകടനങ്ങൾ, വിവിധ മേഖലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാലകൾ എന്നിങ്ങനെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 200 ഇവൻറുകളും ഇതിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച ഒഴികെയുള്ള 10 ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം ഇവിടെ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 12 വരെയുമാന് പ്രവേശന സമയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.