Saudi Arabia | ഭീകരതയുടെ കവാടങ്ങളിലൊന്ന്; തബ്ലീ​ഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

തബ്ലീ​ഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താൻ നിർദേശം നൽകിയതായും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 09:42 AM IST
  • 1926-ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ്ലീഗ് ജമാഅത്ത് ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ്
  • ലോകമെമ്പാടും 350 മുതൽ 400 ദശലക്ഷം വരെ അംഗങ്ങൾ തബ്ലീ​ഗ് ജമാഅത്തിന് കീഴിലുണ്ടെന്നാണ് റിപ്പോർട്ട്
  • തങ്ങളുടെ ശ്രദ്ധ മതത്തിൽ മാത്രമാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളും സംവാദങ്ങളും കർശനമായി ഒഴിവാക്കുമെന്നും തബ്ലീ​ഗ് ജമാഅത്ത് വ്യക്തമാക്കുന്നു
Saudi Arabia | ഭീകരതയുടെ കവാടങ്ങളിലൊന്ന്; തബ്ലീ​ഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

റിയാദ്: തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. തബ്ലീ​ഗ് ജമാഅത്തിനെ "ഭീകരതയുടെ കവാടങ്ങളിലൊന്ന്" എന്നാണ് സൗദി അറേബ്യ വിശേഷിപ്പിച്ചത്. തബ്ലീ​ഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താൻ നിർദേശം നൽകിയതായും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

1926-ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ്ലീഗ് ജമാഅത്ത് (വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള സമൂഹം) ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ്. ലോകമെമ്പാടും 350 മുതൽ 400 ദശലക്ഷം വരെ അംഗങ്ങൾ തബ്ലീ​ഗ് ജമാഅത്തിന് കീഴിലുണ്ടെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ശ്രദ്ധ മതത്തിൽ മാത്രമാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളും സംവാദങ്ങളും കർശനമായി ഒഴിവാക്കുമെന്നും തബ്ലീ​ഗ് ജമാഅത്ത് വ്യക്തമാക്കുന്നു.

ALSO READ: UAE new law | യുഎഇയിൽ പുതിയ നിയമപരിഷ്കാരങ്ങൾ; ബലാത്സം​ഗത്തിന് ജീവപര്യന്തം; ഇര പ്രായപൂർത്തിയാകാത്തവരെങ്കിൽ വധശിക്ഷ

ഇന്ത്യയിൽ, കഴിഞ്ഞ വർഷം കോവിഡ് വ്യാപന സമയത്ത് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്ലീ​ഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ചത് വൻ വിവാദമായിരുന്നു. പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ച് പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തിക്കുന്നു.

ദക്ഷിണേഷ്യയിൽ, തബ്ലീഗ് ജമാഅത്തിന് വലിയ അനുയായികളുണ്ട്. പ്രത്യേകിച്ച് ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ തബ്ലീ​ഗ് ജമാഅത്തിന് വലിയ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News