Kuwait: ശൈഖ് ജാബിർ പാലത്തിൽ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി

Kuwait News: തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറിയെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 11:33 PM IST
  • പാലത്തിന് മുകളില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി
  • ശൈഖ് ജാബിര്‍ പാലത്തില്‍ നിന്നുമാണ് യുവതി താഴേക്ക് ചാടിയത്
Kuwait: ശൈഖ് ജാബിർ പാലത്തിൽ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി

കുവൈത്ത്: പാലത്തിന് മുകളില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. ശൈഖ് ജാബിര്‍ പാലത്തില്‍ നിന്നുമാണ് യുവതി താഴേക്ക് ചാടിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയര്‍ ആന്റ് മറൈന്‍ റെസ്‍ക്യൂ വിഭാഗത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യുവതിക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.  

Also Read: Drugs Seized: കുവൈത്തിൽ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികള്‍ അറസ്റ്റിൽ

ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ സെന്റര്‍, ശുവൈഖ് മറൈന്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് രക്ഷാ ബോട്ടുകള്‍ അയച്ചതായി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് വ്യക്തമാക്കി.  ഇവർ നടത്തിയ തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറിയെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെക്കുറിച്ചുള്ള ഒരു വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. 

Also Read: Akhanda Samrajya Rajayoga: അഖണ്ഡ സാമ്രാജ്യ രാജയോഗം: ഈ രാശിക്കാർക്ക് നൽകും അടിപൊളി നേട്ടങ്ങൾ! 

പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്

പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന കുവൈത്തിലെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് റെയ്ഡ്.  സംഭവം നടന്നത് കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ്.  

Also Read: റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും 

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് പോലീസ് സംഘം റെയ്ഡിനായി അവിടെയെത്തിയത്. എന്നാല്‍ കുടുങ്ങുമെന്ന മനസിലായ പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  പരിക്കേറ്റ ഇവര്‍ക്ക് അധികൃതര്‍ ആവശ്യമായയ ചികിത്സ ലഭ്യമാക്കിയ ശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്.  സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News