Astro Traits: ഇവരുടെ കയ്യിൽ പണം നിൽക്കില്ല; വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നവരായിരിക്കും ഈ രാശിക്കാർ

ചില ആളുകൾ എത്രയധികം സമ്പാദിച്ചാലും അവരുടെ കയ്യിൽ പണം നിൽക്കില്ല. വരുമാനത്തേക്കാൾ കൂടുതൽ ഇക്കൂട്ടർക്ക് ചെലവ് ആയിരിക്കും കൂടുതൽ. ജ്യോതിഷ പ്രകാരം ഈ അഞ്ച് രാശിക്കാരുടെ കയ്യിൽ പണം നിൽക്കില്ലെന്നാണ് പറയപ്പെടുന്നത്. ഏതൊക്കെ രാശിയാണെന്ന് നോക്കാം...

 

1 /5

മിഥുനം: മിഥുന രാശിയുടെ അധിപൻ ബുധനാണ്. ഈ രാശിക്കാർ അവരുടെ സുഖസൗകര്യങ്ങൾക്കായി ചെലവഴിക്കാൻ മടിയില്ലാത്തവരാണ്. ആഢംബര ജീവിതത്തിനും ഭക്ഷണത്തിനുമായി ഇവർ ധാരാളം പണം ചെലവഴിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടിയും ഇവർ ചെലവഴിക്കും.   

2 /5

ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ഈ രാശിക്കാർ അതിരുകടന്ന ആഡംബരത്തിന് പേരുകേട്ടവരാണ്. ആഡംബര ജീവിതരീതി ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടർ. ഇവർ ധാരാളം പണം ചെലവഴിക്കുന്നു. പലപ്പോഴും ഈ ശീലം മൂലം ഇവർ കടക്കാരായി മാറുന്നു.  

3 /5

തുലാം: ശുക്രന്റെ രാശിയാണിത്. തുലാം രാശിക്കാർ ചെലവാക്കുന്നത് വളരെ കൂടുതലാണ്. തങ്ങൾക്കുവേണ്ടി മാത്രമല്ല, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എല്ലാം കാര്യത്തിന് ഇവർ പണം ചെലവഴിക്കുന്നു.  

4 /5

വൃശ്ചികം: വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. പണം ചെലവഴിക്കുന്ന കാര്യത്തിൽ ഈ രാശിക്കാർ മുൻനിരക്കാരാണ്. പണം ചെലവഴിക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല. എന്നാൽ മറ്റുള്ളവർക്ക് ചെലവഴിക്കുന്നതിൽ പിന്നോട്ടാണ്.   

5 /5

കുംഭം: മറ്റുള്ളവർക്ക് മുൻപിൽ ആളാകാനും സമൂഹത്തിൽ തങ്ങളുടെ പദവി നിലനിർത്താനുമായി ഇക്കൂട്ടർ ധാരാളം പണം ചെലവഴിക്കുന്നു. പണം കയ്യിൽ കിട്ടിയാൽ ഉടനെ ഇവർ ചെലവഴിക്കും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola