അഞ്ഞൂറാം ടെസ്റ്റ് മല്‍സരം: പുജരായ്ക്കും, വിജയ്ക്കും അര്‍ദ്ധസ്വെഞ്ചുറി, ഇന്ത്യയ്ക്ക് മികച്ച തുടക്കം

ന്യൂസീലന്‍ഡിനെതിരെ കാന്‍പൂറില്‍ നടക്കുന്ന അഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തില്‍  ഇന്ത്യയ്ക്ക്   മികച്ച തുടക്കം. ഒടുവില്‍  വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ദ്ധസ്വെഞ്ചുറിയോടെ മുരളി വിജയും, പുജാരയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്‍.  ഓപ്പണർ മുരളി വിജയ് 52 റൺസോടെയും ചേതേശ്വർ പൂജാര 56 റൺസോടെയും ക്രീസിലുണ്ട്. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന്103 റൺസ് എടുത്തിട്ടുണ്ട്. 32 റണ്‍സെടുത്ത ലോകേഷ് രാഹുലിന്‍റെവിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.   മിച്ചല്‍ സാന്റ്നറിനാണ് വിക്കറ്റ്

Last Updated : Sep 22, 2016, 01:43 PM IST
അഞ്ഞൂറാം ടെസ്റ്റ് മല്‍സരം: പുജരായ്ക്കും, വിജയ്ക്കും അര്‍ദ്ധസ്വെഞ്ചുറി, ഇന്ത്യയ്ക്ക് മികച്ച തുടക്കം

കാൻപുർ : ന്യൂസീലന്‍ഡിനെതിരെ കാന്‍പൂറില്‍ നടക്കുന്ന അഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തില്‍  ഇന്ത്യയ്ക്ക്   മികച്ച തുടക്കം. ഒടുവില്‍  വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ദ്ധസ്വെഞ്ചുറിയോടെ മുരളി വിജയും, പുജാരയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്‍.  ഓപ്പണർ മുരളി വിജയ് 52 റൺസോടെയും ചേതേശ്വർ പൂജാര 56 റൺസോടെയും ക്രീസിലുണ്ട്. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന്103 റൺസ് എടുത്തിട്ടുണ്ട്. 32 റണ്‍സെടുത്ത ലോകേഷ് രാഹുലിന്‍റെവിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.   മിച്ചല്‍ സാന്റ്നറിനാണ് വിക്കറ്റ്

കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറു ബാറ്റ്‌സ്മാന്‍മാരും നാലും ബൗളര്‍മാരുമായാണ് ന്യുസിലാന്‍ഡിനെതിരെ ഇന്ത്യ കളത്തിലിറങ്ങിയത് . ശിഖര്‍ ധവാനും അമിത് മിശ്രയ്ക്കും പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ന്യൂസീലന്‍ഡ് മൂന്ന് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തി. കാന്‍പൂരിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. ചരിത്ര ടെസ്റ്റിനു സാക്ഷികളാകാൻ മുഹമ്മദ് അസ്ഹറുദ്ദീൻ അടക്കമുള്ള മുന്‍ ഇന്ത്യന്‍ നായകന്മാരെ ക്ഷണിച്ചിരുന്നു. 

കഴിഞ്ഞ 14 ടെസ്റ്റുകളിൽ ഇന്ത്യൻ മണ്ണിൽ ന്യൂസീലൻഡിനു വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യയിൽ കളിച്ച അവസാനത്തെ 10 ടെസ്റ്റുകളിൽ ഒൻപതെണ്ണത്തിലും ഇന്ത്യയ്ക്കു ജയം കണ്ടെത്താനായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമനിലയായ ഒരെണ്ണത്തിലാകട്ടെ കാലാവസ്ഥയുടെ ഇടപെടലാണു പ്രശ്നമായത്.

Trending News