Asia Cup 2022 : നിർണായക മത്സരത്തിലെ മോശം ഷോട്ട്; പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

Rishabh Pant in India vs Pakistan : രണ്ട് ഫോറുകളുടെ പിൻബലത്തിൽ 12 ബോളിൽ 14 റൺസെടുത്ത് നിൽക്കവെയാണ് പന്ത് അനാവശ്യമായ റിവേഴ്സ് സ്വീപ്പ് ഷോട്ടെടുത്ത് ഷദാബ് ഖാന് ക്യാച്ച് നൽകി പുറത്താകുന്നത്. 

Written by - Jenish Thomas | Last Updated : Sep 5, 2022, 08:00 PM IST
  • പാകിസ്ഥാനെതിരെ മികച്ച ഒരു തുടക്കം നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ രാഹുലിനും ഒപ്പം ഇന്ത്യൻ ടീമിന്റെ ടോപ് സ്കോറർ വിരാട് കോലിക്കും പുറമെ ഇന്ത്യക്കായി മറ്റൊരു ബാറ്ററും വേണ്ടത്ര പ്രകടനം പുറത്തെടുത്തില്ല.
  • എന്നാൽ അതിൽ മോശം ഷോട്ട് തിരഞ്ഞെടുത്തതിലൂടെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറിന് വേഗത്തിൽ തന്നെ പവലിയനിലേക്ക് തിരിക്കേണ്ടി വന്നത്.
Asia Cup 2022 : നിർണായക മത്സരത്തിലെ മോശം ഷോട്ട്; പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ദുബായ് : ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെയുള്ള തോൽവിയിൽ എല്ലാവരും പഴിക്കുന്നത് നിർണായക ക്യാച്ച് നഷ്ടപ്പെടുത്തി അർഷ്ദീപ് സിങ്ങിനെയാണ്. താരത്തെ ഖലിസ്ഥാൻ തീവ്രവാദി എന്ന് തുടങ്ങിയ അക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. അതേസമയം നിർണായക മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങൾ. ഇന്ത്യൻ ടീമിന്റെ മുൻ കോച്ച് രവി ശാസ്ത്രി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം എന്നിവരാണ് റിഷഭ് പന്തിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. 

പാകിസ്ഥാനെതിരെ മികച്ച ഒരു തുടക്കം നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ രാഹുലിനും ഒപ്പം ഇന്ത്യൻ ടീമിന്റെ ടോപ് സ്കോറർ വിരാട് കോലിക്കും പുറമെ ഇന്ത്യക്കായി മറ്റൊരു ബാറ്ററും വേണ്ടത്ര പ്രകടനം പുറത്തെടുത്തില്ല. എന്നാൽ അതിൽ മോശം ഷോട്ട് തിരഞ്ഞെടുത്തതിലൂടെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറിന് വേഗത്തിൽ തന്നെ പവലിയനിലേക്ക് തിരിക്കേണ്ടി വന്നത്. 

ALSO READ : Asia Cup 2022 : ത്രില്ലർ പോരാട്ടം; അവസാനം പാകിസ്ഥാനോട് ഇന്ത്യക്ക് തോൽക്കേണ്ടി വന്നു

രണ്ട് ഫോറുകളുടെ പിൻബലത്തിൽ 12 ബോളിൽ 14 റൺസെടുത്ത് നിൽക്കവെയാണ് പന്ത് അനാവശ്യമായ റിവേഴ്സ് സ്വീപ്പ് ഷോട്ടെടുത്ത് ഷദാബ് ഖാന് ക്യാച്ച് നൽകി പുറത്താകുന്നത്. തുടർന്ന് പന്ത് ഇന്ത്യൻ ഡ്രെസ്സിങ്ങ് റൂമിലേക്കെത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത ശർമ ശകാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് ശേഷം മത്സരം വിലയിരുത്തിനിടെയാണ് മുൻ ക്രിക്കറ്റ് താരങ്ങൾ പന്തിന്റെ മോശം ഷോട്ട് തിരഞ്ഞെടുപ്പിന് കുറിച്ച് വിമർശനം ഉയർത്തുന്നത്. 

"റിഷഭ് പന്ത് നിരാശപ്പെടുത്തുന്നത് അത് അയാളുടെ ഷോട്ട് അല്ലാത്തതുകൊണ്ടാണ്, മിക്കവാറും ഉള്ള അയാളുടെ ഷോട്ട് മിഡ് വിക്കറ്റിലേക്ക് നീട്ടിയടിക്കുന്നതാണ്. ആ ഭാഗത്തേക്ക് അടിച്ച് പുറത്താകുകയാണെങ്കിൽ ഒരിക്കലും കുറ്റപ്പെടുത്താൻ സാധിക്കില്ല. എന്നാൽ താരത്തിന് റിവേഴ്സ് സ്വീപ്പിൽ ഒട്ടും മേൽക്കൈയില്ല" ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിന്റെ മത്സരത്തിന് ശേഷമുള്ള വിലയിരുത്തൽ പരിപാടിക്കിടെ പറഞ്ഞു. 

ALSO READ : Asia Cup 2022 : 'കിങ് കോലി ഈസ് ബാക്ക്'; പാകിസ്ഥാനെതിരെ 182 റൺസ് ലക്ഷ്യമുയർത്തി ഇന്ത്യ; കോലിക്ക് അർധ സെഞ്ചുറി

ഗംഭീറിന്റെ അതെ നിലപാടുകളോട് യോജിക്കുകയായിരുന്നു മുൻ പാകിസ്ഥാൻ ക്യാരപ്റ്റൻ വസീം അക്രമും. ആ നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ അങ്ങനെ ഷോട്ടെടുത്ത് കളിക്കേണ്ട യാതൊരു ആവശ്യമില്ല. ക്രിക്കറ്റിലെ മികച്ച താരങ്ങളുടെ പട്ടികയിൽ പന്തുണ്ടാകും എന്നാലും ആ നിർണായക സമയത്ത് അങ്ങനെ ഒരു ഷോട്ടെടുക്കേണ്ട ആവശ്യമില്ലായിരുന്നുയെന്ന് അക്രം അഭിപ്രായപ്പെട്ടു. 

ഗംഭീർ മുന്നോട്ട് വച്ച അതേ നിലപാട് തന്നെയായിരുന്നു മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്കും പന്തിന്റെ പ്രകടനത്തിൽ പറയാനുണ്ടായിരുന്നത്. മിഡ് വിക്കറ്റ് മേഖലയിൽ ശക്തിയായി മേൽക്കൈയുള്ള താരം ആ അങ്ങനെയൊരും ഷോട്ട് തിരഞ്ഞെടുക്കേണ്ടിയിരുന്നില്ലയെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News