Pinarayi Vijayan: കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ച; ക്യൂബയുടെ സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി

Cuba to help the growth of Kerala's sports sector: കേരളത്തിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരാനാണ് ശ്രമം. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 07:21 PM IST
  • കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യത ചർച്ച ചെയ്തു.
  • ക്യൂബയിലേയ്ക്ക് കേരളത്തിലെ കായിക താരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു.
  • എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും ചർച്ചയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Pinarayi Vijayan: കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ച; ക്യൂബയുടെ സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡന്‌റ്‌ റൗൾ ഫോർണെസ് വലെൻസ്യാനോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്ന് കൈക്കൊള്ളാൻ ധാരണയായി. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.

ALSO READ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി; ഗില്ലിന് കിട്ടിയത് എട്ടിന്റെ പണി

ക്യൂബയിലേയ്ക്ക് കേരളത്തിലെ കായിക താരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായിക മേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു. എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.

ഏഷ്യാ കപ്പ് ഓഗസ്റ്റ് 31 മുതൽ; പാകിസ്താനും ശ്രീലങ്കയും വേദികളാകും

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ നടക്കും. പാകിസ്താനും ശ്രീലങ്കയുമാണ് ഇത്തവണ ഏഷ്യാ കപ്പിന് വേദിയാകുകയെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസ്താവനയിലൂടെ അറിയിച്ചു. 

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്താൻ എന്നീ 6 ടീമുകളാണ് ഏഷ്യാ കപ്പിൽ പരസ്പരം പോരാടുക. പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് (ഒരു ചാമ്പ്യൻഷിപ്പിന് 2 രാജ്യങ്ങൾ വേദിയൊരുക്കും) മത്സരങ്ങൾ സംഘടിപ്പിക്കുക. ആകെ 13 ഏകദിന മത്സരങ്ങളാണ് ഏഷ്യാ കപ്പിൽ ഉണ്ടാകുക. ഇതിൽ 4 മത്സരങ്ങൾ പാകിസ്താനിലും പ്രധാന മത്സരങ്ങൾ ഉൾപ്പെടെ അവശേഷിക്കുന്ന 9 മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. 

2 ​ഗ്രൂപ്പുകളിലായി 6 ടീമുകൾ മത്സരിക്കും. ഇവയിൽ രണ്ട് ​ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോർ ഘട്ടത്തിലേയ്ക്ക് യോ​ഗ്യത നേടും. ഇവിടെ നിന്ന് രണ്ട് ടീമുകൾ 

6 ടീമുകൾ 2 ഗ്രൂപ്പുകളിലായി അണിനിരക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റുകളുള്ള 2 ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേയ്ക്ക് യോഗ്യത നേടും. ഇവിടെ നിന്ന് 2 ടീമുകൾ ഫൈനലിലെത്തും. 15 വർഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് പാകിസ്താനിലേയ്ക്ക് തിരികെ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News