ന്യൂ ഡൽഹി : ലോകകപ്പിൽ മൂന്നാം ജയം തേടി അഞ്ച് തവണ കിരീടം ഉയർത്തിയ ഓസ്ട്രേലിയ ഇന്നിറങ്ങും. അട്ടിമറി വെല്ലുവിളി ഉയർത്തുന്ന നെതർലാൻഡ്സാണ് ഓസീസിന്റെ എതിരാളി. അനായസത്തിൽ ജയം തുടർന്ന് സെമി ഫൈനൽ സ്പോട്ട് നിലനിർത്താനാണ് ഓസ്ട്രേലിയ ശ്രമിക്കുക. ഒപ്പം വലിയ മാർജിനിൽ ജയം നേടി നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്താനും കൂടിയാണ് ഓസീസ് എന്ന് ഡച്ച് ടീമിന് നേരിടുക. അതേസമയം കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്കോട്ട് എഡ്വേർഡ്സും സംഘവും ഇന്ന് കംഗാരുക്കൾ നേരിടാൻ ഒരുങ്ങുന്നത്. ന്യൂ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മത്സരത്തിന്റെ ടോസ് ഇടും.
അതേസമയം പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇന്നത്തെ മത്സരം നിസാരമായി കാണില്ലയെന്നാണ് ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ് അറിയിച്ചിരിക്കുന്നത്. പവർപ്ലേയിൽ നെതർലാൻഡ്സിന്റെ സ്പിൻ ആക്രമണത്തെ മറികടക്കേണ്ട ബാധ്യത ഓസീസ് ഓപ്പണർമാക്കുണ്ട്. അതോടൊപ്പം മധ്യനിരയിൽ റിളോഫ് വാൻ ഡെർ മേർവിന്റെ ഫോമും ഓസീസ് ബോളർമാക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ ന്യൂ ബോൾ ബോളേഴ്സ് വിക്കറ്റെടുക്കാത്തതും ഓസീസ് ടീമിനെ വലയ്ക്കുന്നുണ്ട്.
ALSO READ : ODI WC 2023: സച്ചിനും ലാറയും പോണ്ടിംഗുമല്ല; ഐസിസി ടൂര്‍ണമെന്റുകളില്‍ പുതുചരിത്രം കുറിച്ച് കോഹ്ലി
നെതർലാൻഡ്സാകട്ടെ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതിന്റെ അതേ ആത്മിവശ്വാസത്തിലാണ് ഇന്നും ഇറങ്ങുക. അതേ ടീമിനെ നിലനിർത്തിയാകും മുൻ ലോക ചാമ്പ്യന്മാരെ നേരിടാൻ ഡച്ചുപട ഇന്നിറങ്ങാൻ സാധ്യത. എന്നാൽ ബാറ്റിങ്ങിൽ മുന്നേറ്റ താരങ്ങൾ വേണ്ടത്ര മികവ് പുലർത്താത്തത് നെതർലാൻഡ്സിന്റെ ആകെ പ്രകടനത്തെ ബാധിക്കുന്നുണണ്ട്.
ഓസ്ട്രേലിയുടെ സാധ്യത ഇലവൻ - ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇൻഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെസ്സെൽവുഡ്, ആഡം സാംപ
നെതർലാൻഡ്സിന്റെ സാധ്യത ഇലവൻ - വിക്രംജിത് സിങ്, മാക് ഒ'ഡോവ്ഡ്, കോളിൻ ആക്കെർമാൻ, ബസ് ഡി ലീഡ്, തേജ നിഡമനുറു, സ്കോട്ട് എഡ്വേർഡ്സ്, സൈബ്രാൻഡ് എഞ്ചെബ്രെച്ച്, റിളോഫ് വാൻ ഡെർ മേർവ്, ലോഗൻ വാൻ വീക്ക്, ആര്യ ദത്ത്, പോൾ വാൻ മീക്കേരെൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.