ബിസിസിഐയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് ലോധ കമ്മിറ്റി; ഭാരവാഹികളെ പുറത്താക്കണം

ക്രിക്കറ്റിലെ അഴിമതിയും ഒത്തുകളിയും അന്വേഷിക്കുന്ന ലോധ കമ്മറ്റി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  ബിസിസിഐ ഭാരവാഹികളെ മുഴുവൻ അയോഗ്യരാക്കണമെന്ന് ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 

Last Updated : Nov 21, 2016, 06:58 PM IST
ബിസിസിഐയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് ലോധ കമ്മിറ്റി; ഭാരവാഹികളെ പുറത്താക്കണം

ന്യൂഡൽഹി: ക്രിക്കറ്റിലെ അഴിമതിയും ഒത്തുകളിയും അന്വേഷിക്കുന്ന ലോധ കമ്മറ്റി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  ബിസിസിഐ ഭാരവാഹികളെ മുഴുവൻ അയോഗ്യരാക്കണമെന്ന് ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 

ഓഡിറ്ററെ നിയമിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങളില്‍ ജി.കെ പിള്ളയ്ക്ക് അധികാരം നല്‍കണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ലോധ കമ്മിറ്റിയുടെ ശുപാർശ. 

എന്നാല്‍, ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പലതും ബി.സി.സി.ഐ നടപ്പാക്കിയിട്ടുണ്ടെന്ന് ബിസിസിഐക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു. ലോധ സമിതി സമയം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാന അസോസിയേഷനുകളെ കാര്യങ്ങള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും കപില്‍ അറിയിച്ചു.

ബി.സി.സി.ഐയും ലോധ കമ്മറ്റിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കുന്നതാണ് പുതിയ ശുപാര്‍ശകള്‍. ലോധ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ബി.സി.സി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഒക്‌ടോബര്‍ 17ന് സുപ്രീം കോടതി മാറ്റിവച്ചിരുന്നു. ഒക്‌ടോബര്‍ 21ന് ബി.സി.സി.ഐയുടെ സാമ്പത്തിക കാര്യങ്ങളിലടക്കം സുപ്രീ കോടതി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.

Trending News