ഫിഫ ലോക കപ്പ് 2022-ൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ഫ്രാൻസിനൊപ്പം ഒസ്ട്രേലിയയും പ്രീ-ക്വാർട്ടറിൽ. ഇന്ന് നടന്ന അവസാന മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ ടൂണിഷ്യ 1--0-ന് അട്ടി മറിച്ചു. 58-ാം മിനിറ്റിൽ വഹ്ബി ഖസ്റിയാാണ് ആഫ്രിക്കൻ ടീമിനായി ഗോൾ നേടിയത്. മത്സരം തീരാൻ സെക്കൻറുകൾ മാത്രം ബാക്കി നിൽക്കെ അൻറോണിയ ഗ്രീസ്മാൻ നേടിയ ഗോൾ വാറിലൂടെ പിൻവലിച്ചു.
ഗ്രൂപ്പ് ഡിയിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ മറ്റൊരു മത്സരത്തിൽ യൂറോപ്യൻ ശക്തികളായ ഡെൻമാർക്കിനെ തകർത്ത് ഒസ്ട്രേലിയ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഏക പക്ഷിയമായ ഒരു ഗോളിനായിരുന്നു ഒസ്ട്രേലിയയുടെ ജയം. മാത്യു ലെക്കിയാണ് 60-ാം മിനിറ്റിൽ വിജയഗോൾ നേടിയത്.
പ്രീ ക്വാർട്ടറിൽ ഇനി ഗ്രൂപ്പ് സിയിലെ ഒന്നും രണ്ടും സ്ഥാനക്കാരായിരിക്കും ഇനി ഫ്രാൻസിൻറെയും ഒസ്ട്രേലിയയുടെയും എതിരാളികൾ. ഇന്ന് ഇന്ത്യ സമയം രാത്രി 12.30-ന് നടക്കുന്ന പോളണ്ട്-അർജൻറീന, സൗദി-മെക്സിക്കോ മത്സരങ്ങളുടെ ഫലത്തിന് അനുസരിച്ചാകും ഫ്രഞ്ച് ഓസീസ് ടീമുകളുടെ എതിരാളികളെ നിർണയിക്കുക.
ഖത്തർ ലോകകപ്പിൽ ഫ്രാൻസിൻറെ ആദ്യ തോൽവി കൂടിയാണിത്. ഇതിന് മുൻപ് ഡെൻമാർക്കുമായി 2-1നും ഒസ്ട്രേലിയയെ 4-1നും തകർത്താണ് മൂന്നാം മത്സരത്തിൽ ടുണീഷ്യയുമായി ഏറ്റുമുട്ടിയത്. എന്നാൽ പ്രീ-ക്വാർട്ടറിന് മുന്നോടിയായുള്ള ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ലോക ചാമ്പ്യൻമാർക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒസ്ട്രേലിയ ടൂർണമെൻറിൻറെ നോക്ക് ഔട്ട് റൗണ്ടിൽ പ്രവേശിക്കുന്നു. 2006-ൽ ജർമ്മൻ ലോകകപ്പിലാണ് ഇതിന് മുൻപ് ഒാഷ്യാനിയൻ ടീം പ്രീ-ക്വാർട്ടറിൽ ഇടം നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...