Ind vs Eng: രോഹിത്തിനും ഗില്ലിനും സെഞ്ച്വറി; രണ്ടാം ദിനത്തിലും കളംപിടിച്ച് ടീം ഇന്ത്യ

India vs England, 5th Test Day 2: 1ന് 135 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തും ഗില്ലും തകര്‍പ്പന്‍ സെഞ്ച്വറികൾ നേടി. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 05:46 PM IST
  • 162 പന്തുകള്‍ നേരിട്ട രോഹിത് ശർമ്മ 103 റണ്‍സ് നേടി.
  • 110 റണ്‍സ് നേടിയ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
  • 12 ബൗണ്ടറികളും 5 സിക്‌സറുകളുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
Ind vs Eng: രോഹിത്തിനും ഗില്ലിനും സെഞ്ച്വറി; രണ്ടാം ദിനത്തിലും കളംപിടിച്ച് ടീം ഇന്ത്യ

ധരംശാല: ഇംഗ്ലണ്ടിനെതിരായ 5-ാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് എന്ന നിലയിലാണ്. 255 റണ്‍സിന്റെ ലീഡാണ് നിലവിലുള്ളത്. നായകന്‍ രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

1ന് 135 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തും ഗില്ലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. സമയം കളയാതെ സ്‌കോറിംഗ് ഉയര്‍ത്തിയ ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കി. 162 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറികളുടെയും 3 സിക്‌സറുകളുടെയും അകമ്പടിയോടെ 103 റണ്‍സ് നേടി. 150 പന്തുകളില്‍ നിന്ന് 110 റണ്‍സ് നേടിയ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 12 ബൗണ്ടറികളും 5 സിക്‌സറുകളുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 

ALSO READ: രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം എങ്ങനെ ലഭിച്ചു? അവസാനം ആ സംഭവക്കഥ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഗില്ലും രോഹിത്തും മടങ്ങിയതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍ - സര്‍ഫറാസ് ഖാന്‍ സഖ്യം ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. ദേവ്ദത്ത് പടിക്കല്‍ 65 റണ്‍സ് നേടിയപ്പോള്‍ 56 റണ്‍സായിരുന്നു സര്‍ഫറാസിന്റെ സമ്പാദ്യം. രവീന്ദ്ര ജഡേജയും ധ്രുവ് ജുറെലും 15 റണ്‍സ് വീതം സ്വന്തമാക്കി മടങ്ങിയെങ്കിലും വാലറ്റത്ത് കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും പിടിച്ചുനിന്നു. രണ്ടാം അവസാനിക്കുമ്പോള്‍ 27 റണ്‍സുമായി കുല്‍ദീപും 19 റണ്‍സുമായി ബുംറയുമാണ് ക്രീസില്‍. നേരത്തെ, 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ 3-1ന് മുന്നിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News