ബ്രിട്ടനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ, ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് 2022 ൽ ഇന്ത്യ പങ്കെടുക്കില്ല

2022 -ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ -വനിതാ ദേശീയ ഹോക്കി ടീമുകള്‍ പങ്കെടുക്കില്ല.

Written by - Zee Malayalam News Desk | Last Updated : Oct 5, 2021, 10:35 PM IST
  • 2022 -ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ -വനിതാ ദേശീയ ഹോക്കി ടീമുകള്‍ പങ്കെടുക്കില്ല.
  • ബ്രിട്ടന്‍ പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശങ്ങളില്‍ ഇന്ത്യയോട് കാട്ടിയ വിവേചനപരമായ സമീപനമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഹോക്കി ഫെഡറേഷനെ പ്രേരിപ്പിച്ചത് എന്നാണ് സൂചന
ബ്രിട്ടനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ, ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് 2022 ൽ  ഇന്ത്യ പങ്കെടുക്കില്ല

New Delhi:2022 -ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ -വനിതാ ദേശീയ ഹോക്കി ടീമുകള്‍ പങ്കെടുക്കില്ല.

ബ്രിട്ടന്‍ പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശങ്ങളില്‍  (Covid Travel Rule)  ഇന്ത്യയോട് കാട്ടിയ വിവേചനപരമായ സമീപനമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍  ഹോക്കി ഫെഡറേഷനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഹോക്കി  ഫെഡറേഷന്‍ പ്രസിഡന്‍റ്   Gyanandro Ningombam ഈ തീരുമാനം  ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്  നരീന്ദർ ബത്രയെ അറിയിച്ചു. 

Also Read: Britain Covid Protocol: ഇന്ത്യയിൽ വികസിപ്പിച്ച Covid Vaccine എടുത്തവര്‍ക്ക് ബ്രിട്ടനില്‍ പുല്ലുവില..!! 10 ദിവസം ക്വാറൻറൈൻ നിര്‍ബന്ധം
 
കൂടാതെ, ഹോക്കി ഇന്ത്യ  റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല. അതായത്,  ബർമിംഗ്ഹാം കോമൺ‌വെൽത്ത് ഗെയിമുകൾക്കും (ജൂലൈ 28 മുതൽ ഓഗസ്റ്റ് 8) ഹാംഗ്‌ഷോ ഏഷ്യൻ ഗെയിമുകൾക്കും (സെപ്റ്റംബർ 10 മുതൽ 25 വരെ)വെറും  32 ദിവസത്തെ ഇടവേള മാത്രമാണുള്ളതെന്നും ഹോക്കി ഇന്ത്യ (Hockey India)  തങ്ങളുടെ കളിക്കാരെ ബ്രിട്ടനിലേയ്ക്ക് അയച്ച്  "റിസ്ക്" എടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം.  കൊറോണ (Corona Virus)  മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍.

Also Read: Britain Covid Protocol: യുകെയുടെ യാത്രാ നിയമം നിന്ദ്യമെന്ന് ശശി തരൂർ; യുകെയുടെ നിയമങ്ങൾ വംശീയമെന്ന് ജയ്റാം രമേശ്

ഇന്ത്യയില്‍ നിന്ന്  കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക്  പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ അനുഷ്ഠിക്കണമെന്ന ബ്രിട്ടന്‍റെ നയത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ബ്രിട്ടന്‍റെ നടപടിയെത്തുടര്‍ന്ന് ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് സ്വദേശികള്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News