IPL 2024 : അവസാന ഓവറിൽ അഭിഷേക് പോറലിന്റെ തകർപ്പനടി; തകർച്ചയിൽ നിന്നും കരകയറി ഡൽഹി ക്യാപിറ്റൽസ്

IPL 2023 PBKS vs DC Updates : ഹർഷാൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ അഭിഷേക് പോറൽ നേടിയത് 25 റൺസാണ്

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 05:46 PM IST
  • മൊഹാലിയിൽ പ്രതിരോധിക്കാവുന്ന സ്കോറാണ് ഡൽഹി നേടിയിരിക്കുന്നത്.
  • മത്സരത്തിൽ ടോസ് നേടിയ ആതിഥേയരായ പഞ്ചാബ് ഡൽഹിയെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയായിരുന്നു
IPL 2024 : അവസാന ഓവറിൽ അഭിഷേക് പോറലിന്റെ തകർപ്പനടി; തകർച്ചയിൽ നിന്നും കരകയറി ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് 175 റൺസ് വിജയലക്ഷ്യം. ഒരുഘട്ടത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഡൽഹി മികച്ച സ്കോറിലേക്കെത്തിച്ചത് ഇംപാക്ട് പ്ലെയറായി എത്തിയ അഭിഷേക് പോറലാണ്. അവസാന ഓവറിൽ 25 റൺസാണ് പോറൽ ഡൽഹിയുടെ സ്കോർ ബോർഡിലേക്കെത്തിച്ചത്. അതേസമയം നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ റിഷഭ് പന്തിന് നിരാശയോടെയാണ് തുടക്കം കുറിക്കാനായത്. 18 റൺസ് മാത്രമാണ് ഡിസി നായകൻ നേടനായത്. മൊഹാലിയിൽ പ്രതിരോധിക്കാവുന്ന സ്കോറാണ് ഡൽഹി നേടിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ആതിഥേയരായ പഞ്ചാബ് ഡൽഹിയെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം ഓസീസ് ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് നൽകിയെങ്കിലും മധ്യഓവറിലേക്കെത്തിയപ്പോൾ മത്സരത്തിന്റെ നിയന്ത്രണം ആതിഥേയർ ഏറ്റെടുക്കാൻ തുടങ്ങി. ഇടവേളകളിൽ വിക്കറ്റുകൾ വീണന്നതോടെ ഡൽഹിക്ക് മേൽ സമ്മർദ്ദമായി.

ALSO READ : IPL 2024 : രോഹിത് ശർമയെ കണ്ടയുടൻ വന്ന് കെട്ടിപിടിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ

എന്നാൽ ഇംപാക്ട് താരമായി എത്തിയ അഭിഷേക് പോറൽ അവാസന ഓവറിലാണ് ഡൽഹിയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഹർഷാൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് ഫോറും രണ്ട് സിക്സറുകളും അടക്കമാണ് പോറൽ തകർപ്പൻ അടി നടത്തിയത്. വെറും പത്ത് പന്തിൽ 32 റൺസെടത്ത് പുറത്താകാതെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 

അതേസമയം പഞ്ചാബിനായി അർഷ്ദീപ് സിങ്ങും ഹർഷാൽ പട്ടേലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. കഗീസോ റബാഡ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News