IPL 2024: ഇന്ന് ജയിച്ചാൽ സഞ്ജു വേറെ ലെവലാകും! ഫൈനലിന് പുറമെ കാത്തിരിക്കുന്നത് അഭിമാന റെക്കോർഡ്

IPL 2024 Qualifier 2, RR vs SRH: എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ മുട്ടുകുത്തിച്ചാണ് രാജസ്ഥാന്റെ വരവ്.

Written by - Zee Malayalam News Desk | Last Updated : May 24, 2024, 06:15 PM IST
  • ഷെയിൻ വോണും സഞ്ജുവും 31 മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്. ഒരേയൊരു തവണ മാത്രമേ രാജസ്ഥാന് കപ്പുയർത്താൻ സാധിച്ചിട്ടുള്ളൂ. 2008ലാണ് രാജസ്ഥാനെ ഷെയിൻ വോൺ കിരീടത്തിലേക്ക് നയിച്ചത്.
IPL 2024: ഇന്ന് ജയിച്ചാൽ സഞ്ജു വേറെ ലെവലാകും! ഫൈനലിന് പുറമെ കാത്തിരിക്കുന്നത് അഭിമാന റെക്കോർഡ്

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് 'രണ്ടിൽ ഒന്ന്' അറിയാം. രണ്ടാം ക്വാളിഫയർ മത്സരത്തിൽ കരുത്തരായ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചെന്നൈയിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം കലാശപ്പോരിന് യോഗ്യത നേടുമെന്നതിനാൽ ആവേശകരമായ മത്സരം തന്നെ നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ന് ജയിക്കാനായാൽ ഫൈനലിന് യോഗ്യത നേടുക എന്നതിലുപരിയായി മറ്റൊരു അഭിമാന നേട്ടം കൂടി രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണെ കാത്തിരിക്കുന്നുണ്ട്. രാജസ്ഥാന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച നായകൻ എന്ന റെക്കോർഡാണ് സഞ്ജുവിന്റെ പേരിലാകുക. നിലവിൽ ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോണും സഞ്ജുവും ഈ റെക്കോർഡ് പങ്കിടുകയാണ്. ഇരുവരും 31 തവണ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇന്ന് ജയിക്കാനായാൽ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ നായകൻ എന്ന നേട്ടം സഞ്ജു സ്വന്തമാക്കും. രാജസ്ഥാന് 18 വിജയങ്ങൾ സമ്മാനിച്ച രാഹുൽ ദ്രാവിഡ് മൂന്നാം സ്‌ഥാനത്തും 15 വിജയങ്ങളുള്ള സ്റ്റീവ് സ്മിത്ത് നാലാം സ്ഥാനത്തുമുണ്ട്.

ALSO READ: ആശാന് പകരക്കാരന്‍ വരുന്നു; കൊമ്പൻമാർക്ക് ഇനി സ്വീഡിഷ് പരിശീലകന്‍

ഒരേയൊരു തവണ മാത്രമാണ് രാജസ്ഥാൻ റോയൽസിന് ഐപിഎൽ കിരീടം ചൂടാനായത്. 2008ൽ നടന്ന ആദ്യ ഐപിഎൽ സീസണിലാണ് രാജസ്ഥാൻ അവസാനമായി ചാമ്പ്യന്മാരായത്. ഷെയിൻ വോണായിരുന്നു അന്ന് രാജസ്ഥാൻ നായകൻ. 2022ൽ സഞ്ജു ടീമിനെ ഫൈനൽ വരെ എത്തിച്ചെങ്കിലും ഗുജറാത്ത്‌ ടൈറ്റാൻസിന് മുന്നിൽ കാലിടറുകയായിരുന്നു. കിരീടത്തിനായുള്ള നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ഇത്തവണ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News