IPL 2023: ഉദിച്ചുയരാൻ ഹൈദരാബാദ്, തകർത്തടിക്കാൻ സഞ്ജു; ഐപിഎല്ലിൽ ഇന്ന് വാശിക്കളി

RR vs SRH: കഴിഞ്ഞ വർഷം കലാശപ്പോരിൽ കാലിടറിയ സഞ്ജുവിനും സംഘത്തിനും ഇത്തവണ കപ്പടിച്ചേ മതിയാകൂ.

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 12:28 PM IST
  • ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
  • മലയാളി താരം സഞ്ജു സാംസൺ കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിൻറെ സവിശേഷത.
  • മാർക്രം ടീമിനൊപ്പം ചേരാത്ത സാഹചര്യത്തിൽ പേസർ ഭുവനേശ്വർ കുമാറാകും ഇന്ന് ഹൈദരാബാദിൻറെ നായകൻ.
IPL 2023: ഉദിച്ചുയരാൻ ഹൈദരാബാദ്, തകർത്തടിക്കാൻ സഞ്ജു; ഐപിഎല്ലിൽ ഇന്ന് വാശിക്കളി

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. 2016ൽ കപ്പുയർത്തിയ ഹൈദരാബാദും കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാനും നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 

മലയാളി താരം സഞ്ജു സാംസൺ കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിൻറെ സവിശേഷത. സഞ്ജുവിന് കീഴിൽ കഴിഞ്ഞ തവണ മികച്ച പ്രകടനമാണ് രാജസ്ഥാൻ പുറത്തെടുത്തത്. ജോസ് ബട്ലർ, യുസ്വേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുമായാണ് രാജസ്ഥാൻറെ വരവ്. മറുഭാഗത്ത്, ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുക. അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമായതിനാൽ മാർക്രം ടീമിനൊപ്പം ചേരാത്ത സാഹചര്യത്തിൽ പേസർ ഭുവനേശ്വർ കുമാറാകും ഇന്ന് നായകൻ. 

ALSO READ: ഐപിഎല്ലിൽ ഇന്ന് സൂപ്പ‍ർ സൺഡേ; കോഹ്ലിയും രോഹിത്തും നേർക്കുനേർ

കഴിഞ്ഞ സീസണിൽ നിന്ന് അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ സൺറൈസേഴ്സ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൻറെ ഹാരി ബ്രൂക്ക്, ആദിൽ റഷീദ്, മായങ്ക് അഗർവാൾ എന്നിവർ ടീമിലുണ്ട്. പ്രാദേശിക തലത്തിലെ മികച്ച പ്രകടനത്തിൻറെ കരുത്തിലാണ് മായങ്ക് ഇറങ്ങുന്നത്. ഈ വർഷത്തെ ഏകദിന ലോകകപ്പ് ടീമിൽ ഇടംനേടാൻ മായങ്കിന് ഈ ഐപിഎൽ സീസൺ ഏറെ നിർണായകമാണ്. അഫ്ഗാനിസ്ഥാൻ ഇടംകയ്യൻ പേസർ ഫസൽഹഖ് ഫാറൂഖിയെയും ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ട്രെൻഡ് ബോൾട്ട്, ചഹൽ, അശ്വിൻ എന്നിവരിലാണ് രാജസ്ഥാൻറെ ബൗളിംഗ് പ്രതീക്ഷകൾ. 

സാധ്യതാ പ്ലേയിങ് ഇലവൻ

രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെൻഡ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ, കുൽദീപ് സെൻ.

സൺറൈസേഴ്‌സ് ഹൈദരാബാദ്: ഭുവനേശ്വർ കുമാർ (ക്യാപ്റ്റൻ), ഗ്ലെൻ ഫിലിപ്‌സ് (വിക്കറ്റ് കീപ്പർ), അബ്ദുൾ സമദ്, വാഷിങ്ടൺ സുന്ദർ, ആദിൽ റഷീദ്, ഉമ്രാൻ മാലിക്ക്, ടി നടരാജൻ, അഭിഷേക് ശർമ, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News