ഓസ്ട്രേലിയക്കെതിരായ ഏകദിനം: കേദാര്‍ ജാദവ് ഓടിയില്ല; റണൌട്ടില്‍ നിന്ന്‍ രക്ഷപെട്ട് ധോണി- വീഡിയോ കാണാം

ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം 26 റണ്‍സിന് ജയിച്ച് 1-0ത്തിന് മുന്നിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. 

Last Updated : Sep 18, 2017, 06:26 PM IST
ഓസ്ട്രേലിയക്കെതിരായ ഏകദിനം: കേദാര്‍ ജാദവ് ഓടിയില്ല; റണൌട്ടില്‍ നിന്ന്‍ രക്ഷപെട്ട് ധോണി- വീഡിയോ കാണാം

ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം 26 റണ്‍സിന് ജയിച്ച് 1-0ത്തിന് മുന്നിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. 

ഒരു ഘട്ടത്തില്‍ 87 റണ്‍സിന്  അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, ധോണിയുടെ ചെറുത്തുനില്‍പ്പും ഹാര്‍ദിക്ക് പാണ്ഡ്യയുടെ കൂറ്റന്‍ പ്രകടനവും ഭുവനേശ്വര്‍ കുമാറിന്‍റെ അധിവേഗ മുപ്പതുമാണ് ഇന്ത്യക്ക് തുണയായത്. അതേസമയം, ഏഴു റണ്‍സ് മാത്രം നേടിയ ധോണിയെ റണൌട്ടാക്കാനുള്ള അവസരം ഹിൽട്ടൺ കാറ്റ് റൈറ്റ് മുതലാക്കിയിരുന്നെങ്കില്‍ കളിയുടെ പരിണാമം മാറിച്ചായേനെ.

22-ാം ഓവറിലാണ് അസാധാരണമായ സംഭവം നടക്കുന്നത്. മാർക്കസ് സ്റ്റോണിസ് എറിഞ്ഞ ആദ്യ പന്തില്‍ സിംഗിളിനായി ധോണി ക്രീസ് വിട്ടിറങ്ങിയെങ്കിലും കേദാറിന്‍റെ ഭാഗത്തു നിന്ന്‍ ആദ്യം പ്രതികൂല നിലപാടാണുണ്ടായത്. ഇതേത്തുടര്‍ന്ന്‍ തിരിച്ച് ക്രീസിലെത്താന്‍ ധോണി ശ്രമിച്ചു. അതേസമയം, പന്ത് എടുത്ത ഹിൽട്ടൺ സ്റ്റമ്പിനെ ലക്ഷ്യമാക്കി ഉന്നം വെച്ചെങ്കിലും ലക്ഷ്യ സ്ഥാനത്ത് കൊണ്ടില്ല. അപ്പോഴും ധോണി ക്രീസിലെത്തിയില്ല.  ഓവര്‍ത്രോയിന്‍റെ രൂപത്തില്‍ പിന്നീട് ഒരു റണ്‍സ് ധോണിക്ക് നേടാനായി. എന്നാലും സംഭവത്തില്‍ കുപിതനായ ധോണി കേദാറിനെ നോക്കി. തൊട്ടടുത്ത പന്തില്‍ കേദാര്‍ ഔട്ടാവുകയും ചെയ്തു. വീഡിയോ കാണം.

 

 

പലവട്ടം മഴ തടസപ്പെടുത്തി 21 ഓവറായി ചുരുങ്ങിയ കളിയില്‍ 164 വേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് പക്ഷെ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സേ എടുക്കാനായുള്ളൂ. ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ മാക്സ്വെല്ലിന്(39 റണ്‍സ്) മാത്രമേ തിളങ്ങാന്‍ സാധിച്ചുള്ളു. അടുത്ത മത്സരം 21ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.

Trending News