കൊച്ചി : രഞ്ജി ട്രോഫി 2021-22 സീസണിലേക്കുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ സാധ്യത ടീമിൽ ഇടനേടിയതിൽ സന്തോഷം അറിയിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. താൻ ഇപ്പോഴും അണ്ടർ 19 ആദ്യമായി റെഡ് ബോൾ കിട്ടിയ അവേശത്തിലാണ് ശ്രീശാന്ത് ഇൻസ്റ്റാഗ്രമിൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
9 വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ രഞ്ജി ജേഴ്സി അണിയുന്നതിന്റെ അവേശത്തിലാണ് ശ്രീശാന്ത്. ടീമിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ശ്രീ.
ALSO READ : Vijay Hazare Trophy 2021 | വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തിളങ്ങാനാകാതെ സഞ്ജുവും കേരളവും
"നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. വൈറ്റ് ജേഴ്സിയിൽ തിരിച്ചെത്തുന്നതിൽ സന്തോഷം. അണ്ടർ 19 സമയത്ത് ആദ്യമായി റെഡ് ബോൾ കൈയിൽ കിട്ടിയ കുട്ടിയുടെ ആവേശത്തിലാണ് ഞാൻ ഇപ്പോൾ" ശ്രീശാന്ത് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ALSO READ : Viral Video | 'മിന്നൽ സഞ്ജു' വിജയ് ഹസാരെ ട്രോഫിയിൽ മിന്നൽ വേഗത്തിൽ സ്റ്റമ്പിങ്ങുമായി സഞ്ജു സാംസൺ
സച്ചിൻ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്. വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ ടീമിൽ ഇടം നേടിട്ടുണ്ട്. എന്നാൽ ഫോം ഒട്ടായ അസഹ്റുദ്ദീന് സാധ്യത ടീമിൽ ഉൾപ്പെടുത്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...