റിയോ ഒളിംപിക്സ്: ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരം എന്ന പട്ടം സിന്ധുവിന്

ഒളിംപിക്സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി. ഇന്നലെ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിനിന്‍റെ കരോലിന മരിനോട്‌ പൊരുതിയാണ് സിന്ധു  കീഴടങ്ങിയത്. സ്കോര്‍: 21-19, 12-21, 15-21. 

Last Updated : Aug 20, 2016, 01:43 PM IST
റിയോ ഒളിംപിക്സ്: ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരം എന്ന പട്ടം  സിന്ധുവിന്

റിയോ :ഒളിംപിക്സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി. ഇന്നലെ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിനിന്‍റെ കരോലിന മരിനോട്‌ പൊരുതിയാണ് സിന്ധു  കീഴടങ്ങിയത്. സ്കോര്‍: 21-19, 12-21, 15-21. 

ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് പിന്നീടുള്ള രണ്ടുസെറ്റുകളും  നഷ്ടമാവുകയായിരുന്നു.ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ താരം ഒളിംപിക്സ് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടുന്നത്.16-19 പിന്നിട്ടു നിന്ന ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ സിന്ധു തുടരെ അഞ്ചു പോയിന്റ്‌ നേടി 21-19 ന് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ സിന്ധുവിന് കഠിനമായിരുന്നു. അത്മവിശ്വാസത്തോടെ കളിച്ച കരോലിനയുടെ സ്മാഷുകള്‍ക്ക് മുന്നില്‍ സിന്ധുവിന് കാലിടറുകയായിരുന്നു. 

മൂന്നാം സെറ്റിലും 10-10 എന്ന സ്കോറില്‍ ഒപ്പത്തിനൊപ്പമായിരുന്നു സിന്ധു. പിന്നീടങ്ങോട്ട് കരോലിന മികച്ച മുന്നേറ്റം നടത്തി കളിയും സെറ്റും സ്വന്തമാക്കുകയായിരുന്നു. ഇതോടെ, റിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടു മെഡലുകളായി. നേരത്തെ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലം സ്വന്തമാക്കിയിരുന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യ 61 ആം സ്ഥാനത്താണ്.

Trending News