ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ക്വാര്‍ട്ടറില്‍. നാലാം സീഡും,രണ്ടുതവണ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല ജേതാവുമായ സിന്ധു 17-മത്തെ സീഡ് ആയ ഹോങ്കോംഗിന്റെ ച്യുംഗ് ഗാൻ യിയെയാണ് പരാജയപ്പെടുത്തിയത്.
മൂന്ന് ഗെയിം നീണ്ട ആവേശപ്പോരിനൊടുവിലാണ് ഹോങ്കോംഗിന്റെ ച്യുംഗ് ഗാൻ യിയെ സിന്ധു മറികടന്നത് (സ്കോർ: 19-21, 23-21, 21-17). ഇഞ്ചോടിഞ്ച് മത്സരം നടന്നത് രണ്ടാം ഗെയിമിലാണ്. 21-21ന് ഒപ്പത്തിനൊപ്പം നിന്ന ഗെയിമിനൊടുവിൽ സിന്ധു മൂന്നാം ഗെയിമിലേക്ക് ജീവൻ നിലനിർത്തി. അവസാന ഗെയിമിന്റെ തുടക്കം മുതൽ മുന്നിട്ടുനിന്ന സിന്ധു 21-17ന് ഗെയിമും മത്സരവും സ്വന്തമാക്കി.