തിരുവനന്തപുരം : കുമാരപുരം രാമനാഥ കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ കേരള ടെന്നിസ് അക്കാദമിയില്‍ നടന്ന ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ ടാലന്റ് സീരീസ് അണ്ടര്‍ 14 ടെന്നിസ് ടൂര്‍ണമെന്റില്‍ ശ്രീനാഥ് വി.എസും നെഹാല്‍ മറിയ മാത്യൂവും ചാംപ്യന്മാരായി. എല്ലാ വിഭാഗത്തിലുമുള്ള സിംഗിള്‍സ് ഡബിള്‍സ് കിരീടങ്ങള്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ നേടി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നായി 70ഓളം കുട്ടികളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
ആണ്‍കുട്ടികളുടെ സിംഗിള്‍സില്‍ മലപ്പുറം എടപ്പാള്‍ സ്വദേശിയായ അഹ്ബിന്‍ നന്നയെ പരായജയപ്പെടുത്തിയാണ് തിരുവനന്തപരം സ്വദേശിയായ ശ്രീനാഥ് ചാമ്പ്യനായത്. സ്‌കോര്‍ 6-3, 6-3. പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ ലക്ഷ്മി ഷഹാനയെ 6-2,6-7,6-3 എന്ന സ്‌കോറില്‍ പരായജപ്പെടുത്തിയാണ് എറണാകുളം സ്വദേശിനിയായ നെഹാല്‍ കിരീടം നേടിയത്.
ALSO READ : ISL : കലൂരിൽ അടിച്ചത് യുക്രൈനിയൻ മിന്നൽ ; ആവേശ ജയത്തോടെ പുതിയ സീസണിന് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ശ്രീനാഥ്- ശ്രീകാര്‍ത്തിക് സഖ്യം അദ്വൈത്-സുവെന്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-1. പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ പവിത്ര-വൈഗ സഖ്യം ഗൗരി-ദീപ്ശിഖ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 5-7, 7-5, 10-4.
കേരള കായിക യുവജനകാര്യ മന്ത്രാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായി കേരള ടെന്നിസ് അസോസിയേഷന്റെയും തിരുവനന്തപുരം ജില്ലാ ടെന്നിസ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...