വിംബിൾഡൺ വനിത സിംഗൾസ് കിരീടം നേട്ടത്തോടെ ചരിത്രം കുറിച്ച് ചെക്ക് റിപ്പബ്ലിക്കൻ താരം മാർകെറ്റ വാൻദ്രോഷോവ. ഓപ്പൺ ഇറയിൽ വിംബിൾഡൺ നേടുന്ന സീഡ് ചെയ്യാപ്പെടാത്ത ആദ്യ താരമായി മാർകെറ്റ. ചെക്ക് താരത്തിന്റെ കന്നി ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്. ഫൈനലിൽ ടുണ്യേഷയുടെ ഓൻസ് ജോബിയൂറിനെ നേരിട്ടുള്ള സെറ്റിന് തകർത്താണ് മാർകെറ്റ ചരിത്രം സൃഷ്ടിച്ചത്. സ്കോർ: 6-4, 6-4).
ഡബ്യുടിപി ആറാം റാങ്കുകാരിയാണ് ഫൈനിൽ തോറ്റ ട്യുണേഷ്യൻ താരം. ചെക്ക് താരത്തിന്റെ രണ്ടാം ഗ്രാൻഡ് സ്ലാം ഫൈനലാണിത്. 2019ലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പ്രവേശിച്ച മാർകെറ്റയ്ക്ക് ഓസ്ട്രേലിയയുടെ ആഷ് ബാർട്ടിയോട് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിൽ കൈക്കുഴയ്ക്കേറ്റ പരിക്കിനെ തുടർന്ന 24കാരിയായ ചെക്ക് താരത്തിന് കളത്തിന് പുറത്ത് നിൽക്കേണ്ടി വന്നിരുന്നു. തന്റെ ശക്തമായ തിരിച്ച് വരവാണ് ചെക്ക് താരം ടെന്നീസ് ലോകത്തോടെ അറിയിച്ചിരിക്കുന്നത്.
വിംബിൾഡൺ വനിത കിരീടം നേടുന്ന മൂന്നാമത്തെ ചെക്ക് താരമാണ് മാർകെറ്റ. ജാനാ നൊവോട്ന, പെട്ര ക്വിറ്റോവ തുടങ്ങിയവരാണ് ഇതിന് മുമ്പ് വിംബിൾഡൺ കിരീടം ചൂടിയ ചെക്ക് റിപ്പബ്ലിക്കൻ താരങ്ങൾ. നാളെ വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനൽ. കലാശപോരാട്ടത്തിൽ സെർബിയൻ തോരാ നോവാക് ജോക്കോവിച്ച് സ്പാനിഷ് താരം അൽകാർസ് ഗാർഫിയയെ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...