Amazon Summer Sale: ഐ ഫോൺ 12 ഏറ്റവും വിലക്കുറവിൽ, ഇപ്പോൾ വാങ്ങാം

65900 രൂപയാണ് ഐഫോൺ-12 ൻറെ  വിപണി വില. 18 ശതമാനം കിഴിവാണ് ഫോൺ നേരിട്ട് വാങ്ങിയാൽ

Written by - Zee Malayalam News Desk | Last Updated : May 8, 2022, 01:41 PM IST
  • സ്മാർട്ട്‌ഫോൺ സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ബയോണിക് ചിപ്പാണ് ഐ ഫോൺ 12-ൽ
  • ഏറ്റവും മികച്ച വിലക്കിഴിവാണ് സമ്മർ സെയിലിൽ ലഭിക്കുക
  • 25000 രൂപ വരെയാണ് ഫോണിന് ഡിസ്‌കൗണ്ട്‌.
Amazon Summer Sale: ഐ ഫോൺ 12 ഏറ്റവും വിലക്കുറവിൽ, ഇപ്പോൾ വാങ്ങാം

Amazon Summer sale:ഒരു ഐ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ എറ്റവും ബെസ്റ്റ് സമയമാണ് ഇപ്പോൾ. ആമസോണിൽ സമ്മർ സെയിൽ ആരംഭിച്ച് കഴിഞ്ഞു. ഐ ഫോൺ 12-ന് ഏറ്റവും മികച്ച വിലക്കിഴിവാണ് സമ്മർ സെയിലിൽ ലഭിക്കുക. 25000 രൂപസ വരെയാണ് ഫോണിന് ഡിസ്‌കൗണ്ട്‌.

ഐഫോൺ-12 ബ്ലൂ

65900 രൂപയാണ് ഐഫോൺ-12 ൻറെ  വിപണി വില. 18 ശതമാനം കിഴിവാണ് ഫോൺ നേരിട്ട് വാങ്ങിയാൽ. കൊട്ടാക്ക് ആർബിഎൽ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങിയാൽ 1000 രൂപ ക്യാഷ് ബാക്കും ലഭിക്കും. ഇതിനൊപ്പം എക്സ്ചേഞ്ച് ബോണസായി 12,500 രൂപയും ലഭിക്കും. എല്ലാ ഒാഫറുകളും അടക്കം ഫോൺ 40,350 രൂപക്ക് നിങ്ങൾക്ക് ലഭ്യമാകും.

ഐഫോൺ-12 ൻറെ പ്രത്യേകത

നോർമൽ/ വയർലെസ് ചാർജ്ജിങ്ങാണ് ഐ ഫോൺ 12-ൽ സപ്പോർട്ട് ചെയ്യുന്നത്. ഒറ്റ ചാർജ്ജിങ്ങിൽ 17 മണിക്കൂർ വരെയാണ് ബാറ്ററി ദൈർഘ്യം ലഭിക്കുക.  ഫൈവ് ജി സപ്പോർട്ടിങ്ങിൽ സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 6.1 ഇഞ്ച് സ്ക്രീനിൽ 12 MP അൾട്രാ വൈഡ് ക്യാമറയും 12MP വൈഡ് ക്യാമറയും ഫോണിലുണ്ട്. 2x ഒപ്റ്റിക്കൽ സൂം, കൂടെ നൈറ്റ് മോഡ്, ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 3, ആപ്പിൾ പ്രോ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഒപ്പം പോർട്രെയ്റ്റ് ലൈറ്റിംഗ്, ഡെപ്ത് കൺട്രോൾ മോഡുകളും ഫോണിൽ നൽകിയിട്ടുണ്ട്.

സ്മാർട്ട്‌ഫോൺ സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ബയോണിക് ചിപ്പാണ് ഐ ഫോൺ 12-ൽ ഉള്ളത്. ഇത് മൂലം ഫോൺ ഏറ്റവും വേഗത്തിലും ഹാങ്ങിങ്ങ് ഒഴിവാകുകയും ചെയ്യും.
വീഡിയോകൾ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ,  4K ഡോൾബി വിഷൻ HDR റെക്കോർഡിംഗ് സൗകര്യമുണ്ട്, ഇതിനാൽ നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള വീഡിയോകൾ നിർമ്മിക്കാൻ കഴിയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News