"സംസ്കൃതവും ഭോജ് പുരിയും ഉൾപ്പെടെ 24 ഭാഷകൾ കൂടി ഉൾപ്പെടുത്താൻ ഗൂഗിൾ ട്രാൻസ്ലേറ്റ്"

അസമീസ്, ഭോജ് പുരി, കൊങ്കണി മെയ്റ്റിലോൺ(മണിപ്പൂരി) മിസോ, മൈഥിലി എന്നിവയാണ് പുതിയ ഇന്ത്യൻ ഭാഷകൾ. ഗൂഗിളിന്റെ  കണക്ക് പ്രകാരം ഈ ഭാഷകൾ നിലവിൽ 300 മില്ല്യൺ ആളുകളുടെ മാതൃഭാഷയോ  ഉപഭാഷയോ ആയി ഉപയേഗിക്കുന്നുണ്ട്.

Written by - Anuja Prasad | Edited by - Priyan RS | Last Updated : May 13, 2022, 06:00 PM IST
  • വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ആളുകൾ മൊഴിമാറ്റത്തിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്.
  • മൊഴിമാറ്റത്തിലുള്ള കൃത്യതയും, വേഗതയും തന്നെയാണ് ഈ ആപ്ലിക്കേഷനെ എല്ലാവർക്കും പ്രിയങ്കരമാക്കിയതും.
  • സൗജന്യമായി ഓൺലൈൻ മൊഴിമാറ്റം ലഭ്യമാക്കുന ഗൂഗിളിന്റെ ഒരു സേവനമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്.
"സംസ്കൃതവും ഭോജ് പുരിയും ഉൾപ്പെടെ 24 ഭാഷകൾ കൂടി ഉൾപ്പെടുത്താൻ ഗൂഗിൾ ട്രാൻസ്ലേറ്റ്"

ഏതെങ്കിലും മലയാളം വാക്കുകൾ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ   മറ്റേതെങ്കിലും ഭാഷയിലേക്കോ  മൊഴിമാറ്റണം  എന്നിരിക്കട്ടെ ,   ഈ ഭാഷകളിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്ത   ഇന്ത്യക്കാർ  ആദ്യമേ ചെന്നെത്തുന്നത് ഗൂഗിൾ ട്രാൻസ്ലേറ്റ് എന്ന ആപ്ലിക്കേഷനിലാണ്.ഇന്ത്യക്കാർ മാത്രമല്ല  ലോകമെങ്ങുമുള്ള വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ആളുകൾ മൊഴിമാറ്റത്തിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകൾ ആളുകൾ ഗൂഗിൾ ട്രാൻസ്ലേറ്റ്  ഉപയോഗിക്കാറുണ്ട്. മൊഴിമാറ്റത്തിലുള്ള കൃത്യതയും, വേഗതയും തന്നെയാണ് ഈ ആപ്ലിക്കേഷനെ എല്ലാവർക്കും പ്രിയങ്കരമാക്കിയതും. എന്നാൽ ഇനി മുതൽ ഗൂഗിൾ ട്രാൻസ്ലേറ്റിൽ കൂടുതൽ ഭാഷകൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. നിലവിൽ 133 ഭാഷകളിലാണ് ഗൂഗിൾ ട്രാൻസ്ലേറ്റിൽ മൊഴിമാറ്റത്തിന് സൗകര്യമുള്ളത്.

Read Also: പുതിയ അപ്‍ഡേഷൻ "കംപാനിയൻ മോഡുമായി'' തരംഗമാവാൻ വാട്സ് ആപ്പ് 

അസമീസ്, ഭോജ് പുരി, കൊങ്കണി മെയ്റ്റിലോൺ(മണിപ്പൂരി) മിസോ, മൈഥിലി എന്നിവയാണ് പുതിയ ഇന്ത്യൻ ഭാഷകൾ. ഗൂഗിളിന്റെ  കണക്ക് പ്രകാരം ഈ ഭാഷകൾ നിലവിൽ 300 മില്ല്യൺ ആളുകളുടെ മാതൃഭാഷയോ  ഉപഭാഷയോ ആയി ഉപയേഗിക്കുന്നുണ്ട്. വെബ്സൈറ്റ് ട്രാൻസ്ലേഷൻ, ഡോക്യുമെന്റ് ട്രാൻസ്ലേഷൻ, സ്പീച്ച് ട്രാൻസലേഷൻ, മൊബൈൽ ആപ്പ് ട്രാൻസ്ലേഷൻ ,ഇമേജേ് ‌ട്രാൻസ്ലേഷൻ തുടങ്ങിയ നിരവധി തരത്തിലുള്ള ട്രാൻസ്ലേഷനുകൾ  ഗൂഗിൾ ട്രാൻസ്ലേറ്റിൽ ലഭ്യമാണ്.

എന്താണ് ഗൂഗിൾ ട്രാൻസ്ലേറ്റ്?

സൗജന്യമായി ഓൺലൈൻ മൊഴിമാറ്റം ലഭ്യമാക്കുന ഗൂഗിളിന്റെ ഒരു സേവനമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്. ചെറിയ വാക്കുകളും വാചകങ്ങളും  മുതൽ ഒരു വെബ്സൈറ്റ് അപ്പാടെ നൊടിയിടയിൽ മൊഴിമാറ്റാനുള്ള സൗകര്യം ഇതിലുണ്ട്.
2006 ഏപ്രിൽ 28 ന് അറബിഭാഷയിലാണ് ആദ്യമായി ഗൂഗിൾ ട്രാൻസ്ലേറ്റ് സേവനം ആരംഭിച്ചത്.

Read Also: Google Pixel 6A: ഗൂഗിൾ 6 എ, ഇന്ത്യയിലേക്ക് എത്തുന്നു, പരീക്ഷണമല്ല; വലിയ പ്രതീക്ഷ

ബാബേൽ ഫിഷ്‌, അമേരിക്കൻ ഓൺലൈൻ, യാഹൂ തുടങ്ങിയ മറ്റു മൊഴിമാറ്റ സേവനദാതാക്കൾ ഉപയോഗിക്കുന്ന സിസ്ട്രാൻ അടിസ്ഥാനമാക്കിയുള്ള മൊഴിമാറ്റം തന്നെയാണ് 2007 വരെ റഷ്യൻ, ചൈനീസ്, അറബി എന്നിവ ഒഴികെയുള്ള ഭാഷകൾക്ക് ഗൂഗിളും ഉപയോഗിച്ചിരുന്നത്. എന്നാൽ ആളുകൾ നേരിട്ടു നടത്തിയ പഴയ മൊഴിമാറ്റങ്ങളെ ആധാരമാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്കൽ മൊഴിമാറ്റ പ്രോഗ്രാമുകളാണ് 2007 മുതൽ ഉപയോഗിച്ചുവരുന്നത്. 

ഇതിനായി ഒരേ ലേഖനത്തിന്റെ പല ഭാഷകളിലുള്ള പതിപ്പുകൾ ഉപയോഗിക്കുകയാണ് ഗൂഗിൾ ചെയ്യുന്നത്. എന്തൊക്കെയാണെങ്കിലും  ചില പരിമിതികളും ഗൂഗിൾ ട്രാൻസ്ലേറ്റിന് ഉണ്ട്.ചില ഭാഷകളിലുള്ള വാചകങ്ങളുടെ പൊതുവായ ഉള്ളടക്കം മനസിലാക്കാൻ വായനക്കാരനെ സഹായിക്കുമെങ്കിലും അത് എല്ലായ്പ്പോഴും പൂർണ്ണമായും  കൃത്യമായ വിവർത്തനങ്ങൾ നൽകണം എന്നില്ല. പരിമിതികൾ ഉണ്ടെങ്കിലും മറ്റ്  പല മൊഴിമാറ്റ ആപ്ലിക്കേഷനുകളേക്കാളും കൃത്യതയും വ്യക്തതയും ഗൂഗിൾ ട്രാൻസ്ലേറ്റിന് ഉണ്ട് എന്നതാണ് ഈ ആപ്ലിക്കേഷൻ എല്ലാവർക്കു പ്രിയങ്കരമാക്കുന്നതിന് കാരണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News