വയനാട്: അമ്പലവയലില്‍ (Ambalavayal) ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. നിജതയും 12 വയസുകാരിയായ മകൾ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. നിജതയുടെ ഭർത്താവ് സനലാണ് ഇവർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. അമ്പവയല്‍ ഫാന്റം റോക്കിന് സമീപം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ നിജതയെയും മകളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയാണ് സനൽ ഇരുവർക്കും നേരെ ആക്രമണം നടത്തിയത്.
Also Read: Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?
സനലിൽ നിന്നും അകന്ന് കഴിയുകയായിരുന്നു നിജതയും മകളും. ഇയാളുടെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് ഇരുവരും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരികയായിരുന്നു.
Also Read: Murder Case | യുവാവിനെ ഫോൺ വിളിച്ച് പുറത്തിറക്കി; ശേഷം വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേർ പിടിയിൽ
എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സനൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അമ്പലവയല്‍ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA