Manjeswaram Bribery Case : മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനായി രണ്ടര ലക്ഷ രൂപയും മൊബൈൽ ഫോണും നൽകി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
വിശ്വഹിന്ദു പരിഷത്തിന്റ ദുർഗാവാഹിനിയുടെ നേതൃത്വത്തിലാണ് കീഴാരൂരിൽ ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചത്. കഴിഞ്ഞ 15ന് ആരംഭിച്ച വിദ്യാവാഹിനി എന്ന പേരിലെ പഠനശിബിരം 22ന് സമാപിക്കുക ആയിരുന്നു. സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയുധങ്ങൾ കയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലായിരുന്നു കേസ്.
മാർച്ച് 2 ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ച് കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ജാമ്യം. 2022 മേയ് 17 കേസിൽ വിചാരണ പൂർത്തിയായി. ഒടുവിൽ കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
മരണദിവസം വിസ്മയയുമായി വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവിയും കോടതിയെ അറിയിച്ചിചിരുന്നു. വിസ്മയക്ക് നീതി ഉറപ്പാക്കുന്ന വിധി ആകും ഉണ്ടാവുകയെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കത്തി വാങ്ങിയതിന്റെ ബില്ലിന്റെ പകർപ്പ് കണ്ടെടുത്തിട്ടുണ്ട്.
7 വർഷം മുൻപ് ബത്തേരി ദൊട്ടപ്പൻ കുളം സ്വദേശി ദീപേഷിനെ തട്ടി കൊണ്ടുപോയ കേസിൽ ഷൈബിൻ അഷ്റഫിനും സംഘത്തിനുമെതിരെ കേസെടുത്തിരുന്നു. വടംവലിയിൽ ദീപേഷിന്റെ ടീം ഷൈബിൻ പിന്തുണക്കുന്ന ടീമിനെ പരാജയപ്പെടുത്തിയതിനെ തുടർന്നുണ്ടായ നിസാര തർക്കത്തിനാണ് ദീപേഷിനെ 2015 ൽ ഷൈബിന്റെ നേതൃത്വത്തിൽ തട്ടി കൊണ്ടുപോയി മർദ്ദിച്ച് തോട്ടത്തിൽ തള്ളിയത്.
പരാതി ഉയർന്ന സാഹചര്യത്തിൽ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനെതുടർന്ന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ രജിസ്ട്രേഷനില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് വ്യക്തമായി.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിനു മുന്‍പിലെത്തി പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തെളിവ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പെന്‍ഡ്രൈവ് പൊലിസ് പരിശോധിച്ചതോടെയാണ് കൊലപാതകം നടന്നതായി മനസിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.