Article 370: ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന 20 -ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുന്നത്.
ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്ത്യൻ സൈന്യത്തിലെ ഒരു സൈനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി രക്തത്തിൽ കുളിച്ച നിലയിൽ ഇയാളുടെ കാർ കണ്ടെത്തിയിട്ടുണ്ട്. സൈന്യം തിരച്ചിൽ നടത്തുന്നു.
Baramulla encounter: വാനിഗാം പയീൻ ക്രീരി മേഖലയിലാണ് വ്യാഴാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു.
Ramban landslide: ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും താത്കാലിക താമസസൗകര്യം ഒരുക്കി പ്രദേശത്ത് നിന്ന് മാറ്റി. ദുരന്തബാധിതർക്ക് സൈന്യം ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Earthquake In Jammu Kashmir: കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Cracks In Houses: വിള്ളലുകൾ കാണപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാൻ വിദഗ്ധരെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
IED explosion: ഞായറാഴ്ച ഡാംഗ്രി ഗ്രാമത്തിൽ മൂന്ന് വീടുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഇതേ ഗ്രാമത്തിലാണ് വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.