Kannur Squad Movie Release Date : ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതിന് ശേഷമാണ് കണ്ണൂർ സ്ക്വാഡിന്റെ റിലീസ് പ്രഖ്യാപിച്ചത്.
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി എന്ന് അറിയിച്ചുകൊണ്ടുള്ള കണ്ണൂർ സ്ക്വാഡിന്റെ പുതിയ പോസ്റ്റർ പങ്കവെച്ചുകൊണ്ടാണ് മമ്മൂട്ടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ക്രൈം സസ്പെൻസ് ത്രില്ലറായ ചിത്രത്തിന് യു/എ സർട്ടിഫിക്കേറ്റാണ് സംസ്ഥാന സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. കണ്ണൂർ സ്ക്വാഡ് സെപ്റ്റംബർ 29നാണ് തിയറ്ററിൽ റിലീസാകുക. കുറഞ്ഞ ഹൈപ്പിൽ കൂടുതൽ പ്രൊമോഷൻ ഒന്നും ആരംഭിക്കാതെയാണ് ചിത്രം തിയറ്ററുകളിൽ
മമ്മൂട്ടിയുടെ 72ാം പിറന്നാൾ ആണിന്ന്. ഈ ദിവസം താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഓരോ ആരാധകനും. ബസൂക്ക എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാളത്തിന്റെ താരരാജാവ്, വല്യേട്ടൻ, മലയാളത്തിന്റെ അഭിനയ സുകൃതം, മെഗാസ്റ്റാർ അങ്ങനെ നീളുന്നു വിശേഷണങ്ങൾ ഈ മഹാപ്രതിഭയ്ക്ക്. മമ്മൂട്ടി, ആ പേര് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മലയാളിയുടെ ആ അഭിമാനത്തിന് ഇന്ന് 72ആം പിറന്നാളാണ്.
മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം തുടങ്ങി പങ്കാളി ആയിരുന്ന ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്കുമാർ തുടങ്ങി വി ഐ പികൾ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽ പെടുന്നു.
അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്കുമാർ തുടങ്ങി വി ഐ പികൾ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽ പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.