ബാങ്ക് നിക്ഷേപങ്ങള്‍ക്കും മറ്റ് സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശ വളരെ കുറവായ സാഹചര്യത്തില്‍ എങ്ങിനെ മികച്ച നിക്ഷേപം നേടാം എന്നാണ് ഇന്ന് നിക്ഷേപകര്‍ ആലോചിക്കുന്നത്. ഇന്ന് ഒരു നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന വരുമാനത്തെപ്പറ്റി ആളുകള്‍ നന്നായി വിശകലനം ചെയ്യാറുണ്ട്, ശേഷം മാത്രമേ ഒരു തീരുമാനത്തില്‍ എത്താറുള്ളൂ...
ഇന്ത്യയിലെ നിരവധി സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള അവസാന തീയതിയാണ് 2022 മാർച്ച് 31. റിപ്പോർട്ടുകൾ പ്രകാരം, ചില പ്രധാന സാമ്പത്തിക കാര്യങ്ങള്‍ ഈ സമയപരിധിയ്ക്കുള്ളില്‍ നടപ്പാക്കിയില്ല എങ്കില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും.
രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഇ-റുപ്പി. ക്രമക്കേടുകൾ ഇല്ലാതെ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സംവിധാനത്തിനുണ്ട്. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കി തയാറാക്കിയിരിക്കുന്ന ഈ സംവിധാനം നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് വികസിപ്പിച്ചിരിക്കുന്നത്. ഇ-റുപ്പിയിലൂടെ കറൻസി ഉപയോഗിക്കാതെ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര് കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ-റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പിടിച്ചുവെച്ചിരുന്നു ഡിഎ ജൂലൈ 1 മുതൽ പതിവ് പോലെ മൂന്ന് തവണയായി നൽകുമെന്നാണ് മന്ത്രി രാജ്യസഭയിൽ അറിയിച്ചിരിക്കുന്നത്. അതിൽ കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡിഎയിലെ എല്ലാ ആനുകൂല്യം ജൂലൈ ഒന്ന് മുതൽ ലഭ്യമായി തുടങ്ങമെന്നാണ് അനുരാഗ് ഠാക്കൂർ അറിയിച്ചിരിക്കുന്നത്.
ഏപ്രിൽ 1 മുതൽ പുതിയ സാമ്പത്തിക വർഷം (Financial Year) ആരംഭിക്കും. ഇതിനുമുമ്പ് നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഈ 10 കാര്യങ്ങൾ ചെയ്ത് തീർക്കണം. ആധാർ പാൻ ലിങ്ക് (Aadhaar PAN Link), പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi)) ഉൾപ്പെടെ എല്ലാത്തിന്റെയും അവസാന തീയതി മാർച്ച് 31 ആണ്. ഓർമ്മിക്കുക ഈ മാസത്തിൽ തന്നെ ഈ ജോലികളെല്ലാം പൂർത്തിയാക്കിയില്ലെങ്കിൽ ശരിക്കും പണികിട്ടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.