Rahul Gandhi: ഒരു വിദേശ സ്ത്രീക്ക് ജനിച്ച മകനില്‍ ഒരിക്കലും ദേശസ്നേഹം ഉണ്ടാകില്ല എന്ന ചാണക്യവചനം ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ ഠാക്കൂർ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്.
Bharat Jodo Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ സോണിയാ ഗാന്ധിയും ഉണ്ട്. കര്‍ണാടകത്തില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്രയിൽ പങ്കെടുത്തു. അവശത മറന്നുകൊണ്ടാണ് രാഹുലിനൊപ്പം ഇത്രയും ദൂരം സോണിയ പദയാത്ര നടത്തിയത്.
Bharat Jodo Yatra: ഭാരത് ജോഡോ യാത്ര കർണാടകയിൽ 21 ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും
അടുത്ത മാസം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാജസ്ഥാന് മുഖ്യമന്തി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കോണ്‍ഗ്രസിന് ഒരു പുതിയ ദേശീയ അദ്ധ്യക്ഷനെ ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നടക്കുന്ന കോലാഹലങ്ങൾ ദേശീയ നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല.
AICC New President : മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെയാണ് CWC ഉടൻ ചേർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള അന്തിമ തീരുമാനമെടുത്തിരിക്കുന്നത്.
കോൺഗ്രസ് സ്ത്രീ, ആദിവാസി, ധളിത് വിരുദ്ധരാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശേഷം വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഏകദേശം 12 മണിക്കൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ ED ഓഫീസില്‍ തങ്ങിയിരുന്നു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ED ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇന്ന് തെരുവിലിറങ്ങി. തലസ്ഥാന നഗരിയെ ഇളക്കി മറിച്ച പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും. ജൂലൈ 26 ന് ഉച്ചയോടെ അന്വേഷണ ഏജൻസിക്ക് മുമ്പാകെ അവർ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.