കൊച്ചി: കൊച്ചിയില്‍ ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള സംവിധാനം വരുന്നു. ബസുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് സ്വൈപ്പിംഗ് മെഷീന് വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിനായി കൊച്ചി മെട്രോ പുറത്തിറക്കുന്ന കൊച്ചി 1 സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കും.
പദ്ധതിയുടെ ആദ്യപടിയായി കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴില്‍ വരുന്ന 160 ബസുകളില്‍ സ്വൈപ്പിംഗ് മെഷീനുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇത് പിന്നീട് ഓട്ടോറിക്ഷകള്‍, ബോട്ട് സര്‍വീസുകള്‍ എന്നിവയിലേയ്ക്കും വ്യാപിപ്പിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് കെ എം ആര് എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.