ബെയ്ജിങ്: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തിനു ശേഷം നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കാനുള്ള പദ്ധതിക്ക് ചൈന തുടക്കം കുറിച്ചു. ചൈനയുടെ ഈ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായിരിക്കും എന്നതിൽ സംശയം വേണ്ട. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ രണ്ട് വര്‍ഷമായി ചൈന ഒരുതരത്തിലുള്ള വിസയും അനുവദിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ കൂടാതെ ബിസിനസ്സ് വിസക്കും വിവിധ തരത്തിലുള്ള യാത്രാ പെര്‍മിറ്റുകള്‍ക്കും ഇപ്പോൾ അനുമതി നല്‍കിയിട്ടുണ്ട്.
Warmest congrats to #Indian #students! Your patience proves worthwhile. I can really share your excitement & happiness. Welcome back to #Chi https://t.co/DKVdjVmQWP pic.twitter.com/ZHIQwIJaU1
— Ji Rong (@JiRongMFA) August 22, 2022
ചൈനീസ് സർക്കാരിന്റെ സീറോ കോവിഡ് നയത്തിന്റെ ഭാഗമായി രണ്ടു വർഷത്തെ കടുത്ത നിയന്ത്രണങ്ങൾക്കു ശേഷമാണ് ചൈന ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾ തിരികെയെത്തുന്നത് ചൈന വിലക്കിയിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികളെ ചൈനയിലേക്കു തിരികെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഡല്‍ഹിയിലെ ചൈനീസ് എംബസി വഴി വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സുകാര്‍ക്കും ചൈനയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നവര്‍ക്കും ചൈനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും X1-വിസ അനുവദിക്കും. 23,000 ൽ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കോവിഡ് കാരണം തിരിച്ചു പോകാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇതില്‍ കൂടുതലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രയും വേഗം ചൈനയിലേക്ക് തിരിച്ചു വന്ന് പഠനം തുടരാനാഗ്രഹിക്കുന്നവരുടെ ലിസ്റ്റ് ചൈന ആവശ്യപ്പെട്ടിരുന്നു.
കോവിഡ് വിസ നിരോധനം മൂലം ചൈനയിലേക്ക് പോകാനാകാത്ത പുതുതായി എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും പഴയ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് വിസ നല്‍കുമെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. പുതിയതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ചൈനീസ് യൂണിവേഴ്‌സിറ്റി അനുവദിച്ച അഡ്മിഷന്‍ ലെറ്ററും, പഴയ വിദ്യാര്‍ത്ഥികള്‍ തിരികെ എത്തുന്നതിന് യൂണിവേഴ്‌സിറ്റി അനുവദിച്ച സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. എന്നാല്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് തിരിച്ചു പോയി മുടങ്ങിപ്പോയ പഠനം തുടരാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ ഇതുവരെ ഒരു നിലപാടും എടുത്തിട്ടില്ല എന്നാണ് സൂചന.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഇരു രാജ്യങ്ങളിലേക്കും നേരിട്ട് വിമാനങ്ങളില്ല എന്നതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു പോകുന്നതിലുള്ള പ്രധാന പ്രശ്‌നമാണ്. ജൂലൈ മുതല്‍ ചൈനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള അനുമതി കിട്ടിയിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്ക് പലര്‍ക്കും സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ വളരെ കൂടുതല്‍ തുക നല്‍കേണ്ടി വന്നിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇന്ത്യ-ചൈന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശ്രീലങ്ക, പാക്കിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ചൈനീസ് എംബസി പ്രഖ്യാപിച്ച വിസ വിഭാഗത്തില്‍ ക്രൂ അംഗങ്ങള്‍ക്ക് നല്‍കിയ സി വിസയും ഉള്‍പ്പെടും. വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എം വിസയും, സന്ദര്‍ശനങ്ങള്‍, പഠന യാത്രകള്‍ എന്നിവയ്ക്കായി ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എഫ് വിസയുമാണ് നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...