Washington DC: അധികാരത്തില്‍നിന്നും പുറത്തായി എങ്കിലും ജനസമ്മിതിയില്‍ ട്രംപ് ബൈഡനേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്ന് സര്‍വേ....
രജിസ്ട്രേര്‍ഡ് വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന് (Donald Trump) ജനപ്രീതി വര്‍ദ്ധിച്ചു വരികയാണ്. ഹാര്‍വാര്‍ഡ് സര്‍വേഫലത്തില്‍ രജിസ്ട്രേര്‍ഡ് വോട്ടര്‍മാരുടെ 48 ശതമാനം പിന്തുണ ട്രംപിന് ലഭിച്ചപ്പോള്‍ 46 ശതമാനം മാത്രമാണ് ബൈഡന് (Joe Biden) ലഭിച്ചത്. മാത്രമല്ല 51 ശതമാനം അഭിപ്രായപ്പെട്ടത് ബൈഡനേക്കാള്‍ നല്ല പ്രസിഡന്റ് ട്രംപ് ആണ് എന്നാണ്.
ഔട്ട് ട്രോയ്ഡ് ഡില്സ്, മിഡില്‍ ഈസ്റ്റ് പീസ് എഗ്രിമെന്റ്, വിവിധ മേഖലകളില്‍ നടപ്പാക്കിയ വേതന വര്‍ധനവ് എന്നിവ ട്രംപിനനുകൂലമായപ്പോള്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തിരക്കുപിടിച്ച സൈനിക പിന്മാറ്റം, അഫ്ഗാന് സിവിലിയന്‍സിനെതിരെ നടത്തിയ ഡ്രോണ്‍ ആക്രമണം, അതിര്‍ത്തിയില്‍ നിയമവിരുദ്ധമായ വന്‍ കുടിയേറ്റം, അഫ്ഗാനിസ്ഥാന് അഭയാര്‍ഥി പ്രവാഹം എന്നിവ ബൈഡന്റെ ജനസമ്മിതിയില്‍ കുറവു വരുത്തി.
കോവിഡ് വാക്സിനേഷന് കൈകാര്യം ചെയ്തതിലും ജോ ബൈഡന് പൂര്‍ണമായും വിജയിക്കാനായില്ലെന്നും സര്‍വേ ചൂണ്ടികാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...