ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ഇമ്രാന്‍ ഖാന്‍

കശ്മീരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ ഇന്ത്യ ഒരുങ്ങും.   

Last Updated : Aug 7, 2019, 04:34 PM IST
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 

പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ കലാശിച്ചേക്കാമെന്നും പാക് പാര്‍ലമെന്റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കശ്മീരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ ഇന്ത്യ ഒരുങ്ങും. അപ്പോള്‍ പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അതിന്‍റെ അനന്തരഫലമായി യുദ്ധം ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഈ യുദ്ധം ആരും ജയിക്കാന്‍ പോകുന്നില്ലയെന്നും പകരം ലോകത്തിനാകെ ദാരുണമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.

Trending News