ന്യൂഡൽഹി: ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കിയത് ചരിത്രപരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു. പാർലമെൻറിൽ ബില്ല് പാസാക്കുന്നതോടെ അത് നിയമമായി. ഇന്ത്യയിൽ ഇതുവരെ ഉണ്ടായിരുന്ന 18 വയസ്സ് എന്ന പ്രായമാണ് മാറ്റി 21 വയസ്സിലേക്കാണ് എത്തുന്നത്.
എന്നാൽ ലോകത്ത് ഇപ്പോഴും വിവാഹ പ്രായം സംബന്ധിച്ച് വിചിത്രമായ പലതും നിലനിൽക്കുന്നുണ്ടെന്നതാണ് സത്യം. 12 വയസ്സ് മുതൽ സ്ത്രീകളെ വിവാഹം കഴിപ്പിക്കുന്ന രാജ്യങ്ങൾ ഇക്കാലത്തും ലോകത്തുണ്ട്.
15 വയസ്സിൽ യൂറോപ്പിൽ വിവാഹ പ്രായമുള്ള രാജ്യം
യൂറോപ്പിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിവാഹം നടത്തുന്നത് എസ്റ്റോണിയയിൽ ആയിരുന്നു. 15 വയസ്സിൽ ഇവിടെ വിവാഹം കഴിക്കാം. എന്നാൽ മാതാപിതാക്കളുടെ സമ്മതത്തോടെയെ ഇത് സാധിക്കുകയുള്ളു.
ALSO READ: സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്, തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്
ബ്രിട്ടൻ
ഇംഗ്ലണ്ടുകാർക്കും വെയ്ൽസുകാർക്കും വിവാഹ പ്രായം 18 ആണ്. എന്നാൽ 16-ലും,17-ലും വിവാഹം കഴിക്കാം പക്ഷെ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്.
ട്രിനിഡാഡ്,ടൊബാഗോ
ഇവിടെ 12 വയസ്സിലും കുട്ടികൾക്ക് വിവാഹം കഴിക്കാം. പക്ഷെ സർക്കാർ അംഗീകരിച്ച പ്രായം 18 വയസ്സാണ്. ആൺകുട്ടിക്കും, പെൺകുട്ടിക്കും. എന്നാൽ ചില മത വിഭാഗങ്ങൾക്ക് അവരുടേതായ നിയമവും നിലനിൽക്കുന്നുണ്ട്. ചിലർക്ക് പെൺകുട്ടികളുടെ പ്രായം 12 ആണെങ്കിൽ, 14 ആണ് മറ്റ് വിഭാഗത്തിന്.
Also Read: കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
അമേരിക്കയിൽ
സർക്കാർ അംഗീകരിച്ച പ്രായം 18 ആണെങ്കിലും നെബ്രാസ്കയിൽ ഇത് 19ഉം, മിസ്സിസിപ്പിയിൽ 21ഉം ആണ്. അലബാമയിൽ 18 വയസുമാണ് പ്രായം.
ചൈനയിൽ 21,നൈജീരിയയിൽ ശൈശവ വിവാഹം നിയമപരം
ചൈനയിൽ ആൺകുട്ടികളുടെ വിവാഹ പ്രായം 22 ഉം, പെൺകുട്ടികൾക്ക് 20ഉമാണ് പ്രായം. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. നൈജീരിയയിൽ ശൈശവ വിവാഹം നിയമപരമാണ്. ഇവിടെ ആൺകുട്ടികൾക്ക് 18 ഉം, പെൺകുട്ടികൾക്ക് 15മാണ്. പ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...