റഷ്യയുടെ കരുത്തന്മാരെ സ്വന്തമാക്കണം; യുദ്ധം കഴിഞ്ഞാൻ ലോക രാജ്യങ്ങൾ ഇനി റഷ്യക്ക് മുന്നിൽ ക്യൂ നിൽക്കും!

ലോക ശക്തകളിൽ ഭീമന്മാരായ റഷ്യക്ക്  അവരുടെ ആയുധങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാനുള്ള അവസരമാണ് യുക്രെയിണ യുദ്ധം നൽകിയത്

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Mar 28, 2022, 04:09 PM IST
  • ലോകത്തെ ആയുധ കയറ്റുമതിയിൽ നിലവിൽ 19 ശതമാനമാണ് റഷ്യയുടെ പങ്ക്
  • ഇന്ത്യൻ വ്യോമസേനയുടെ കരുത്തും റഷ്യൻ ആയുധങ്ങൾ
  • ഇനി ലോക രാജ്യങ്ങൾ ആ കരുത്തൻമാരെ സ്വന്തമാക്കും.
റഷ്യയുടെ കരുത്തന്മാരെ സ്വന്തമാക്കണം;  യുദ്ധം കഴിഞ്ഞാൻ ലോക രാജ്യങ്ങൾ ഇനി റഷ്യക്ക് മുന്നിൽ ക്യൂ നിൽക്കും!

ലോക രാജ്യങ്ങളെ മുഴുവൻ ആശങ്കയിലാഴത്തിയാണ് റഷ്യ-യുക്രെയിൻ യുദ്ധം അരങ്ങേറുന്നത്. സൈനിക ശക്തിയിൽ വമ്പനായ റഷ്യക്ക് മുന്നിൽ യുക്രെയിന്‍റെ ചെറുത്തു നിൽപ്പ് തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. ലോക ശക്തികളിൽ മുൻപനാണ് റഷ്യ. ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ ആയുധങ്ങൾക്കായി ഏറ്റവുമധികം ആശ്രിയിക്കുന്നതും റഷ്യയെ തന്നെയാണ്. അതി തീവ്ര പ്രഹര ശേഷിയുള്ള ന്യൂതന ആയുധങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട് റഷ്യയിൽ. അതുകൊണ്ടു തന്നെ ശത്രുവിന് മേൽ റഷ്യയുടെ ആക്രമണ രീതിയും പ്രയോഗിക്കുന്ന ആയുധങ്ങളും ഏറെ ഭീതിയോടെയും ആകാംക്ഷയോടെയുമാണ് ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്. 

യുദ്ധഭൂമിയിൽ റഷ്യ പ്രയോഗിക്കുന്ന ആയുധങ്ങളിലും  അവർ കണ്ണു വയ്ക്കുന്നുണ്ട്. ലോക ശക്തകളിൽ ഭീമന്മാരായ റഷ്യക്ക്  അവരുടെ ആയുധങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാനുള്ള അവസരമാണ് യുക്രെയിണ യുദ്ധം നൽകിയത്. അതിനാൽ തന്നെ റഷ്യ-യുക്രെയിൻ യുദ്ധം അവസാനിച്ചാൽ റഷ്യൻ ആയുധങ്ങൾക്കായി  കൂടുതൽ രാജ്യങ്ങൾ റഷ്യയിലെത്തും. റഷ്യയുടെ ആയുധങ്ങൾ പ്രധാനമായും വാങ്ങുന്ന രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ് . 

 ലോകത്തെ ആയുധ കയറ്റുമതിയിൽ  നിലവിൽ 19 ശതമാനമാണ് റഷ്യയുടെ പങ്ക്. 2016 വരെ ഇത് 24 ശതമാനമായിരുന്നെങ്കിലും കഴിഞ്ഞ അടുത്ത കുറച്ച് വർഷങ്ങളായി റഷ്യയിൽ നിന്നുള്ള കയറ്റുമതി 26 ശതമാനത്തോളം ഇടിവുണ്ടായി. റഷ്യയുടെ 90% ആയുധങ്ങളും വലിയ അളവിൽ കയറ്റുമതി ചെയ്യുന്നത് പത്ത് രാജ്യങ്ങളിലേക്ക് മാത്രമാണ്.

6.5 ബില്യൺ ഡോളറിനുള്ള ആയുധങ്ങളാണ്  2016 നും 2020 നും ഇടയിൽ റഷ്യയിൽ നിന്നും  ഇന്ത്യ വാങ്ങിയത് . 5.1 ബില്യൺ ഡോളർ ചെലവഴിച്ച് ആയുധം ഇറക്കുമതി ചെയ്ത ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതിയുടെ 49.3% വും റഷ്യയിൽ നിന്നുമാണ് എത്തുന്നത്. അതേസയമം യുക്രെയിൻ യുദ്ധം കൊടുമ്പിരികൊള്ളുന്ന സമയത്ത് റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ പ്രതിസന്ധി നേരിടുമെന്ന ആശങ്കയും ഇന്ത്യയിലെ പ്രതിരോധ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നു. ഇന്ത്യയുടെ സൈനിക ആയുധശേഖരത്തിന്റെ 70 ശതമാനവും റഷ്യൻ നിർമ്മിത ആയുധങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യൻ നാവിക സേനയുടെ  യുദ്ധക്കപ്പലുകളിൽ ഭൂരിഭാഗവും റഷ്യൻ സാന്നിധ്യമുള്ളവയാണ്.

 ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ കരുത്തായ ആണവ അന്തർവാഹിനി ഐഎൻഎസ് ചക്ര റഷ്യയിൽ നിന്നും പാട്ടത്തിനെടുത്തതാണ്. നാവിക സേനയ്‌ക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ കരുത്തും റഷ്യൻ ആയുധങ്ങൾ തന്നെയാണ്. റഫേലുകളുടെ കരുത്ത് ഇപ്പോൾ മുതൽ കൂട്ടാണെങ്കിലും  മിഗ് വിമാനങ്ങളും സുഖോയും ഇപ്പോഴും വിശ്വസ്തര്‍ തന്നെയാണ്. ലോകം കൊതിക്കുന്ന യുദ്ധ ഭീമൻമാരാണ്  റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ . ഇതിനോടകം  നിരവധി രാജ്യങ്ങളാണ് ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുള്ളത്. 

വ്യോമപ്രതിരോധ മേഖലയിൽ കരുത്ത് കൂട്ടിയാണ്  റഷ്യയിൽ നിന്ന് അടുത്തിടെ എസ്400 സംവിധാനങ്ങളും എത്തിയത്. ഇന്ത്യൻ  കരസേനയ്ക്ക് കരുത്ത് പകരുന്നതിലും  റഷ്യൻ ആയുധങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതിന്റെ ഭാഗമാണ് റഷ്യൻ എ കെ 203 റൈഫിളുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നതും. ഇതിനെല്ലാം പുറമേ യുക്രെയിനിൽ റഷ്യ പ്രയോഗിക്കുന്ന ആയുധങ്ങളും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.  ഈ ആയുധങ്ങളുടെ  പ്രവർത്തന മികവ് മനസിലാക്കിയാകും ഇനി ലോക രാജ്യങ്ങൾ ആ കരുത്തൻമാരെ സ്വന്തമാക്കുന്നതും.

Trending News