അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന് വാര്‍ത്ത;പ്രതികരിക്കാതെ പാക്കിസ്ഥാന്‍!

കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം 

Last Updated : Jun 6, 2020, 05:15 PM IST
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന് വാര്‍ത്ത;പ്രതികരിക്കാതെ പാക്കിസ്ഥാന്‍!

ഇസ്ലാമാബാദ്:കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം 
മരിച്ചെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു,സോഷ്യല്‍ മീഡിയയിലും ഈ കൊടും കുറ്റവാളിയുടെ മരണം വലിയ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം ദാവൂദിനെയും ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബിന്‍ ഷെയ്ഖും ചികിത്സയില്‍ കഴിയുന്ന സൈനിക ആശുപത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ 
തയ്യാറായിട്ടില്ല.

ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാവൂദിന്‍റെ സുരക്ഷാ ജീവനക്കാരോട് ക്വാറന്‍റെയ്നില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.

പാകിസ്ഥാന്‍ ചാര സംഘടന ഐഎസ്ഐ യുടെ സംരക്ഷണയിലാണ് ദാവൂദ് പാക്കിസ്ഥാനില്‍ കഴിഞ്ഞത്.

ദാവൂദിനും ഭാര്യയ്ക്കും കൊറോണ ബാധിച്ച കാര്യം ഐഎസ്ഐ തലവന്‍ തന്നെയാണ് സ്ഥിരീകരിച്ചത്.

എന്നാല്‍ ഇപ്പോള്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുന്നതിന് ഐഎസ്ഐ യോ പാക്കിസ്ഥാന്‍ ഭരണകൂടാമോ 
തയ്യാറായിട്ടില്ല, വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ ഐഎസ്ഐ യോ സൈനിക ആശുപത്രി അധികൃതരോ ഇക്കാര്യത്തില്‍ 
പ്രതികരിക്കുന്നതിന് സാധ്യതയുണ്ട്.അതേസമയം ദാവൂദ് മരിച്ചെന്ന് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ ഭരണകൂടം 
തയ്യാറായിട്ടില്ല.

Also Read:ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിഡ്? അധോലോകത്തെയും ഇളക്കിമറിച്ച് കൊറോണ

ഇന്ത്യയും അമേരിക്കയും അന്താരാഷ്‌ട്ര തീവ്ര വാദിയായി പ്രഖ്യാപിച്ച ദാവൂദ് പാകിസ്ഥാനില്‍ ഐഎസ്ഐ യുടെ സംരക്ഷണയിലാണ് 
കഴിഞ്ഞത്.1993 ലെ മുംബൈ ബോംബാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.

ഇയാളുടെ അധോലോക സാമ്രാജ്യം  ഡി കമ്പനി എന്നാണ് അറിയപ്പെടുന്നത്.ഗള്‍ഫിലും പാക്കിസ്ഥാനിലുമാണ് ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന പ്രവര്‍ത്തന മേഖല,

Trending News