Indian Rupee: ഇന്ത്യന്‍ രൂപയ്ക്ക് സർക്കാർ അംഗീകൃത വിദേശ കറൻസി പദവി നൽകി ശ്രീലങ്ക

Indian Rupee:  ഇന്ത്യന്‍ രൂപയ്ക്ക് അംഗീകൃത വിദേശ കറന്‍സി പദവി നല്‍കി ശ്രീലങ്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക  ബന്ധങ്ങൾ വർധിപ്പിക്കാനും പുതിയ പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും  വഴികൾ കണ്ടെത്താനും അവസരം ലഭിക്കും എന്നാണ് വിലയിരുത്തല്‍ 

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 02:18 PM IST
  • ഇന്ത്യന്‍ രൂപയ്ക്ക് അംഗീകൃത വിദേശ കറന്‍സി പദവി നല്‍കി ശ്രീലങ്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കാനും പുതിയ പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും വഴികൾ കണ്ടെത്താനും അവസരം ലഭിക്കും എന്നാണ് വിലയിരുത്തല്‍
Indian Rupee: ഇന്ത്യന്‍ രൂപയ്ക്ക് സർക്കാർ അംഗീകൃത വിദേശ കറൻസി പദവി നൽകി ശ്രീലങ്ക

New Delhi: ഇന്ത്യന്‍ രൂപയ്ക്ക് അംഗീകൃത വിദേശ കറന്‍സി പദവി നല്‍കി ശ്രീലങ്ക. ശ്രീലങ്കൻ രാഷ്‌ട്രപതി  റനിൽ വിക്രമസിംഗെ 2 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അവസരത്തിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. 

Also Read:  Modi Surname: മോദി പരാമർശത്തില്‍ സ്റ്റേ ആവശ്യം അംഗീകരിച്ചില്ല, രാഹുല്‍ ഗാന്ധിയുടെ ഹർജി ആഗസ്റ്റ് 4ന്  പരിഗണിക്കും 
 
ഈ തീരുമാനം  ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക  ബന്ധങ്ങൾ വർധിപ്പിക്കാനും പുതിയ പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും  വഴികൾ കണ്ടെത്താനും അവസരം ലഭിക്കും. ശ്രീലങ്ക, ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ ഊന്നൽ നൽകുന്ന അവസരത്തിലാണ് ഈ  തീരുമാനം കൈക്കൊള്ളുന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ ഡോളറിന് തുല്യമായി ഇന്ത്യൻ രൂപ ഉപയോഗിക്കുന്നത് കാണാൻ ശ്രീലങ്ക ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്‍റ്  വിക്രമസിംഗെ അടുത്തിടെ പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ ധനകാര്യ മന്ത്രാലയത്തിന്‍റെ ചുമതലയും വിക്രമസിംഗെയ്ക്കാണ്. 

Also Read:  Manipur Violence: മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ ഹൃദയം വേദനിക്കുന്നു, മണിപ്പൂര്‍ അക്രമത്തില്‍ യുഎസ് അംബാസഡര്‍
 
ശ്രീലങ്കൻ പ്രസിഡന്‍റ്  റനിൽ വിക്രമസിംഗെയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പങ്കുവച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സംഭാഷണ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീലങ്ക ഇന്ത്യയുടെ പ്രധാന അയൽരാജ്യമാണെന്നും ഒരു സുപ്രധാന സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പ്രസിഡന്‍റ്  വിക്രമസിംഗെയുടെ സന്ദർശന വേളയിൽ സാമ്പത്തിക ബന്ധം,  വികസന സഹകരണം, പുതിയ പദ്ധതികൾ, നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ചർച്ചാ വിഷയമാകും എന്നും അദ്ദേഹം പറഞ്ഞു. 

 വ്യാപാരത്തെ സംബന്ധിച്ചിടത്തോളം, ശ്രീലങ്ക ഇന്ത്യൻ കറൻസിയെ  അതിന്‍റെ സംവിധാനത്തിൽ പ്രഖ്യാപിത വിദേശ കറൻസിയായി അംഗീകരിച്ചിട്ടുണ്ട് എന്ന് ബാഗ്ചി പറഞ്ഞു. ഇത് ശ്രീലങ്കയിൽ രൂപയുടെ മൂല്യം കുതിച്ചുയരാന്‍ വഴിയൊരുക്കും എന്നാണ് വിലയിരുത്തല്‍.  

രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം റനിൽ വിക്രമസിംഗെയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 
സന്ദർശന വേളയിൽ പ്രസിഡന്‍റ്  റനില്‍  വിക്രമസിംഗെ ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മറ്റ് പ്രമുഖർ എന്നിവരുമായി പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം പുനഃസ്ഥാപിക്കുകയും വിവിധ മേഖലകളിൽ പരസ്പര പ്രയോജനകരമായ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാനും സമ്പർക്കം മെച്ചപ്പെടുത്താനും അവസരമൊരുക്കും.

ശ്രീലങ്കയുടെ ദുർബലമായ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്‍റെ സൂചനകൾ കാണിക്കുന്ന സമയത്താണ് വിക്രമസിംഗെയുടെ സന്ദർശനം. വിദേശനാണ്യത്തിന്‍റെ കടുത്ത ക്ഷാമം മൂലം 2022-ൽ ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്നു. 1948-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിച്ചത്. 

കഴിഞ്ഞ വർഷം ഏപ്രിൽ മധ്യത്തിലാണ് ശ്രീലങ്ക ആദ്യമായി കടബാധ്യത പ്രഖ്യാപിച്ചത്. ഈ വർഷം മാർച്ചിൽ, അന്താരാഷ്ട്ര നാണയ നിധി (IMF)2.9 ബില്യൺ യുഎസ് ഡോളറിന്‍റെ ദുരിതാശ്വാസ പാക്കേജ് നൽകി. നാല് ബില്യൺ ഡോളറാണ് ഇന്ത്യ സഹായിച്ചത്
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പ്രസിഡന്‍റ്  വിക്രമസിംഗെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങളും ഈ വർഷം നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം. വിക്രമസിംഗെയുടെ ഈ സന്ദർശനം ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്‍റെ സൂചനയാണ്.
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News