ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനം വോട്ടു മുന്നില്‍ കണ്ടെന്ന് എഴുത്തുകാരി തസ്‌ലീമ നസ്രീന്‍.
ട്വിറ്ററിലൂടെയാണ് തസ്ലീമ തന്‍റെ പ്രതികരണം രേഖപ്പെടുത്തിയത്. "ബംഗ്ലാദേശ് സര്‍ക്കാര്‍ റോഹിങ്ക്യന്‍സിന് അഭയസ്ഥലം നല്‍കി. ഇവര്‍ ഹിന്ദുക്കളോ ബുദ്ധിസ്റ്റുകളോ ക്രിസ്ത്യാനികളോ ജൂതന്മാരോ ആയിരുന്നെങ്കിലോ? ഇത് മനുഷ്യത്വത്തിനുള്ള അഭയസ്ഥാനമല്ല, മറിച്ച് വോട്ടുകള്‍ക്കുള്ളതാണ്" തസ്‌ലീമയുടെ ട്വീറ്റില്‍ പറയുന്നു.
മ്യാന്മറില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ബംഗ്ലാദേശില്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ നാലു ലക്ഷത്തോളം ആളുകളാണ് ഇങ്ങോട്ടൊഴുകിയെത്തിയത്.
B'desh offerd land 2shelter Rohingya.What if thse ppl wre Hindus,Buddhists,Christians,Jews but not Muslims?Shelter not 4humanity but 4votes!
— taslima nasreen (@taslimanasreen) September 18, 2017
അടുത്ത പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മ്യാന്മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള കോക്സസ് ബസാറില്‍ ഇവര്‍ക്ക് വേണ്ട അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കും. രണ്ടായിരം എക്കറിനുള്ളില്‍ 14,000ത്തോളം ഷെല്‍ട്ടറുകള്‍ ആണ് നിര്‍മിക്കുക. ഓരോന്നിലും ആറു കുടുംബങ്ങളെ വീതം പാര്‍പ്പിക്കും. പുനരധിവാസത്തിനായി ബംഗ്ലാദേശ് മിലിട്ടറി സഹായവും തേടും