ലിം​ഗത്തിലും ടാറ്റൂ ചെയ്യണം; ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടി 33കാരൻ

സാത്താൻ രൂപത്തോട് അതിയായ ആരാധന പൂണ്ട യുവാവ് ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറി ടാറ്റൂ ചെയ്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 16, 2022, 03:34 PM IST
  • ഇയാൾ തന്റെ മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തു
  • ശരീരത്തിൽ മൊത്തം ടാറ്റു ചെയ്ത കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് ആന്റണി ലോഫ്രെഡോ
ലിം​ഗത്തിലും ടാറ്റൂ ചെയ്യണം; ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടി 33കാരൻ

പലർക്കും ഒരു ഹരമാണ് ശരീരത്തിൽ ടാറ്റൂ അടിക്കുക എന്നത്. എന്നാലിപ്പോൾ ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് 33കാരനായ യുവാവ്. ശരീരത്തിൽ മൊത്തം ടാറ്റു ചെയ്ത കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവിന്റെ ഇപ്പോഴത്തെ രൂപം. 
ഇതിനോടകം മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ആന്റണി ടാറ്റൂ ചെയ്തു കഴിഞ്ഞു. 

സാത്താൻ രൂപത്തോട് അതിയായ ആരാധന പൂണ്ട യുവാവ് ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറി ടാറ്റൂ ചെയ്തിട്ടുണ്ട്. കൂടാതെ അടുത്തിടെ ഇയാൾ തന്റെ മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തു.  സാത്താൻ രൂപത്തോട് അതിയായ ആരാധന കൊണ്ട് തന്നെയാണ് താൻ ഈ രൂപമാറ്റം ചെയ്യുന്നതെന്നും യുവാവ് സമ്മതിച്ചിട്ടുണ്ട്.

എന്നാൽ ഇതിനെല്ലാം പുറമെ മറ്റൊരു പദ്ധതിയാണ് ആന്റണിയുടെ മനസിലുള്ളത്. ശസ്ത്രക്രിയയിലൂടെ തന്റെ ലിംഗത്തെ പകുതിയായി വിഭജിച്ച്  ലിം​ഗത്തിലും ടാറ്റൂ  ചെയ്യാനുള്ള ആലോചനയിലാണ് താനെന്നും ആന്റണി ഇതിനോടകം  'ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ്' എന്ന പേജിൽ തന്റെ 700,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനോട് അറിയിച്ചു കഴിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News