മിന്നലാക്രമണത്തെ പിന്തുണച്ച് യുഎസ്; സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന്‍ പീറ്റര്‍ ലവോയി

പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് യുഎസ്. ഇന്ത്യക്ക്​ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്​. ഉറിയിൽ പാകിസ്​താൻ നടത്തിയത്​ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനമാണെന്നും​. അതിനെ അമേരിക്ക അപലപിക്കുന്നവെന്നും ഒരു പൊതു സമ്മേളനത്തില്‍ വച്ച് വൈറ്റ്ഹൗസ് വക്താവ് പീറ്റര്‍ ലവോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Last Updated : Oct 13, 2016, 11:47 AM IST
മിന്നലാക്രമണത്തെ പിന്തുണച്ച് യുഎസ്; സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന്‍ പീറ്റര്‍ ലവോയി

വാഷിങ്ങ്ടണ്‍:പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് യുഎസ്. ഇന്ത്യക്ക്​ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്​. ഉറിയിൽ പാകിസ്​താൻ നടത്തിയത്​ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനമാണെന്നും​. അതിനെ അമേരിക്ക അപലപിക്കുന്നവെന്നും ഒരു പൊതു സമ്മേളനത്തില്‍ വച്ച് വൈറ്റ്ഹൗസ് വക്താവ് പീറ്റര്‍ ലവോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടയില്‍, അഫ്ഗാനിസ്​താൻ സംഘര്‍ഷത്തിന് കശ്മീര്‍ പ്രശ്‌നവുമായി ബന്ധമുണ്ടെന്ന പാക് വാദവും അമേരിക്ക തള്ളി. ആണവ വിതരണ ഗ്രൂപ്പില്‍ (എൻ.എസ്​.ജി) അംഗമാകുന്നതിനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളേയും അമേരിക്ക പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അംഗത്വതം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള തീവ്രവാദപ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്നതിനായി നടത്തിയ സൈനീക നടപടിയെ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം ആ​ക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ്​ നൽകി.

Trending News